കോവിഡ്; സൗദിയില്‍ വൈറസ് വ്യാപന തോത് കുറയുന്നു

By Staff Reporter, Malabar News
Saudi-covid update
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വ്യാപന തോത് കുറയുന്നതായി റിപ്പോര്‍ട്. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 44 പേര്‍ക്ക് മാത്രമാണ്. രാജ്യത്ത് ഇന്നലെ 37,910 ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടന്നു.

58 പേര്‍ രോഗമുക്‌തി നേടിയപ്പോൾ രാജ്യത്ത് ഇന്നലെ വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചെന്നും സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിലവിൽ രോഗബാധിതരില്‍ 244 പേര്‍ ഗുരുതരാവസ്‌ഥയിലാണ്.

5,46,926 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ടത്. 5,35,950 പേര്‍ രോഗമുക്‌തി നേടി. അതേസമയം 8,699 പേർക്ക് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.

Most Read: ഗുലാബ് ചുഴലിക്കാറ്റ്: മരണം മൂന്നായി; വടക്കൻ ആന്ധ്രയിൽ മഴ തുടരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE