വസ്‌ത്ര നിർമാണശാലയില്‍ 29 ജീവനക്കാര്‍ക്ക് കോവിഡ്; അടച്ചുപൂട്ടാന്‍ കളക്‌ടറുടെ ഉത്തരവ്

By Staff Reporter, Malabar News
covid
Ajwa Travels

പാലക്കാട്: നഗരത്തിലെ വസ്‌ത്ര വ്യാപാര സ്‌ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചു. പ്രീതി സില്‍ക്‌സ് എന്ന വസ്‌ത്ര വ്യാപാരശാലയിലെ 29 ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്.

ഇതോടെ ഇന്‍സ്‌റ്റി‌റ്റ്യൂഷണല്‍ ക്ളസ്‌റ്ററായി മാറിയ വസ്‌ത്രശാല അടച്ചുപൂട്ടാന്‍ ജില്ലാ കളക്‌ടര്‍ ഉത്തരവിട്ടു. വസ്‌ത്ര നിർമാണ ശാലയിലേത് ഉൾപ്പടെ ആകെ 34 കോവിഡ് കേസുകളാണ് പാലക്കാട് നഗരത്തിൽ മാത്രം നിലവിൽ റിപ്പോർട് ചെയ്‌തത്‌.

കഴിഞ്ഞ 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ 481 പുതിയ കേസുകൾ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. 99 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

Malabar News: നിലമ്പൂരിൽ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം; ആരോപണവുമായി പിവി അൻവർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE