Fri, Apr 19, 2024
30 C
Dubai

Daily Archives: Fri, Jan 1, 2021

Malabarnews_kannur airport

കണ്ണൂരില്‍ 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ടു പേരില്‍ നിന്നായി 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്‌ഠാപുരം സ്വദേശി ഷബീര്‍ എന്നിവരില്‍ നിന്നായി 1714...
pinarayi vijayan

വാക്‌സിന്‍ ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇതിന് ശേഷമാകും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക. അതേസമയം, ഓക്‌സ്‌ഫഡ് സര്‍വകലാശാലയും...
t natarajan

നടരാജന്‍ ടെസ്‌റ്റ് ടീമിലേക്ക്; വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മ

ഓസ്ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ അവസാന രണ്ട് മല്‍സരങ്ങളില്‍ തങ്കരസു നടരാജനെ ഉള്‍പ്പെടുത്താന്‍ തീരുമാനം. പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിന് പകരമായാണ് നടരാജന്‍ ടീമിലേക്ക് എത്തുന്നത്. നടരാജന്റെ അന്താരാഷ്‌ട്ര ടെസ്‌റ്റ് അരങ്ങേറ്റം കൂടിയാണിത്. രാജ്യാന്തര...
film-theaters

ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കും; തിയേറ്ററുകളും തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിയേറ്ററുകളും ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി...
MalabarNews_fakenews rep

വ്യാജവാര്‍ത്തകള്‍ തടയാന്‍ ‘സത്യമേവ ജയതേ’; സാക്ഷരതാ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനായി 'സത്യമേവ ജയതേ' എന്ന പേരില്‍ മാദ്ധ്യമ സാക്ഷരതാ പരിപാടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവല്‍സര ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. വ്യാജവാര്‍ത്തകളെ തിരിച്ചറിയാനായി...

കേരള തീരങ്ങളില്‍ വീണ്ടും മത്തിയെത്തി; പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് മുന്നറിയിപ്പ്

കൊച്ചി: മല്‍സ്യപ്രിയരെ ഏറെക്കാലമായി വിഷമത്തിലാക്കിയ കേരള തീരങ്ങളിലെ മത്തി ക്ഷാമത്തിന് വിരാമമാകുന്നു. കാലാവസ്‌ഥ അനുകൂലമായതോടെ ചെറിയ തോതില്‍ മത്തി കേരള തീരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാല്‍, ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് കേന്ദ്ര...
Farmers-Protest

പ്രക്ഷോഭ ഭൂമിയിൽ ഒരു കർഷകൻ കൂടി മരിച്ചു; മരണ സംഖ്യ 37 ആയി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ ഒരു കർഷകൻ കൂടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഭാഗ്‌പത് സ്വദേശിയായ ഗാലന്‍ സിങ് തോമര്‍ (70) ആണ് മരിച്ചത്. ഇതോടെ കർഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി...
adi movie name release

അഹാന-ഷൈന്‍ ടോം ചാക്കോ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ദുല്‍ഖര്‍

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത് ചിത്രത്തിന് പേരിട്ടു. ദുല്‍ഖര്‍ തന്നെയാണ് പുതുവര്‍ഷ ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പേര് പുറത്തുവിട്ടത്. 'അടി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'വരനെ...
- Advertisement -