Thu, Apr 18, 2024
29.8 C
Dubai

Daily Archives: Wed, Jan 20, 2021

vk-sasikala

വികെ ശശികല ജനുവരി 27ന് ജയിൽ മോചിതയാകും

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വികെ ശശികല ജയിൽ മോചിതയാകുന്നു. ജനുവരി 27ന് ശശികല ജയിൽ മോചിതയാകുമെന്നാണ് സൂചന....
farmers-protest

കര്‍ഷക സമരം; കേന്ദ്രസര്‍ക്കാരുമായി സംഘടനകളുടെ പത്താംവട്ട ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി: രാജ്യത്ത് കര്‍ഷക സമരം ശക്‌തമായി മുന്നോട്ട് നീങ്ങവെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഡെല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഉച്ചക്ക് രണ്ടിനാണ് ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍...

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഇന്നെത്തും

കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഇന്നെത്തും. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്‌സിന്‍ നെടുമ്പാശേരിയിലെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണ് ഈ ഘട്ടത്തില്‍ എത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട്...
mobile-app

ഓൺലൈൻ വായ്‌പാ തട്ടിപ്പ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

തിരുവനന്തപുരം: വിവാദമായ മൊബൈൽ ആപ്പ് വഴിയുള്ള വായ്‌പാ തട്ടിപ്പുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച്...
Girl child raped in madhyapradesh_Malabar news

പാണ്ടിക്കാട് പോക്‌സോ കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍

മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്‌റ്റിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ വളാഞ്ചേരിയില്‍ വെച്ചാണ്...
kardinal

ബിജെപി തൊട്ടുകൂടാത്ത പാര്‍ട്ടിയല്ല, അങ്ങനെ കരുതുന്നത് സഭകളുടെ അടിസ്‌ഥാന പ്രമാണത്തിനെതിര്; കര്‍ദിനാള്‍മാര്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ച വളരെ സൗഹാര്‍ദപരം ആയിരുന്നെന്ന് കത്തോലിക്കാ സഭാധ്യക്ഷന്‍മാര്‍. ഡെല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തോലിക്കാ സഭാധ്യക്ഷന്‍മാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കര്‍ദിനാള്‍മാരായ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍...
Malabarnews_covid vaccine

ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിൻ കയറ്റി അയക്കും; വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിൻ കയറ്റി അയക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആദ്യഘട്ടത്തില്‍ ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ കൈമാറുന്നത്. ബുധനാഴ്‌ച മുതലായിരിക്കും...
- Advertisement -