Thu, Apr 18, 2024
29.8 C
Dubai

Daily Archives: Thu, Apr 22, 2021

Covid Report Kerala

രോഗബാധ 26,995, പോസിറ്റിവിറ്റി 19.97 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,21,763 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,35,177 ആണ്. ഇതിൽ രോഗബാധ 26,995 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6370 പേരാണ്....

ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിൽ പ്രവേശനവിലക്ക്; ശനിയാഴ്‌ച മുതൽ

ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ശനിയാഴ്‌ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി. പത്ത് ദിവസത്തേക്കാണ് യാത്രാനിരോധനം. സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ...

18 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സിൻ; രജിസ്ട്രേഷൻ ആരംഭിക്കുന്നത് 28 മുതൽ

ഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്‌സിനേഷനായുള്ള രജിസ്ട്രേഷൻ ഈ മാസം 28ന് തുടങ്ങും. നേരത്തെ ഇത് 24 മുതൽ തുടങ്ങുമെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. 'കോവിൻ' പ്ളാറ്റ്‌ഫോം വഴിയും ആരോഗ്യ സേതു...
omar-abdullah-

ബിജെപി: മറ്റുള്ളവരുടെ മരണത്തിലും സന്തോഷം കണ്ടെത്തുന്നവർ; ഒമര്‍ അബ്‌ദുള്ള

ശ്രീനഗര്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തിൽ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ കശ്‌മീർ മുന്‍ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍...
India has become the world's pharma hub

ഒടുവിൽ വഴങ്ങി ബിജെപി; ബംഗാളിൽ മോദിയുടെ റാലികൾ റദ്ദാക്കി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്‌ച നടത്താനിരുന്ന റാലികളാണ് റദ്ദാക്കിയത്. മോദിയുടെ പൊതുറാലികള്‍ മാറ്റില്ലെന്ന് നേരത്തെ ബിജെപി അറിയിച്ചിരുന്നു. ആളുകളെ...
freedom-press-1

പത്രസ്വാതന്ത്ര്യം; ആഗോള തലത്തിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്

ന്യൂഡെൽഹി: ആഗോള തലത്തിൽ പുറത്തുവിട്ട രാജ്യങ്ങളുടെ പത്രസ്വാതന്ത്രത്തിന്റെ പട്ടികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. 180 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ ഇന്ത്യ 142ആം സ്‌ഥാനത്താണ് ഉള്ളത്. ഫ്രഞ്ച് എന്‍ജിഒയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട...
Malabarnews_kalamasseri medical college

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം

എറണാകുളം: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. ഒപികളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 11 മണി വരെ ആയി ക്രമീകരിച്ചു. കോവിഡ് രോഗികളുടെ വർധനവ് കണക്കിലെടുത്താണ് ആശുപത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്....
Satyabrata_Sahoo

കോവിഡ് വ്യാപനം; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകിയേക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യതയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സത്യബ്രതാ സാഹൂ. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ് സാഹൂ സംശയം പ്രകടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം...
- Advertisement -