വെറും 9 മാസം! മലബാർ ന്യൂസ് ദശാബ്‌ദങ്ങളുടെ പാരമ്പര്യമുള്ളവരെ പിന്നിലാക്കി വളർച്ചയുടെ പാതയിൽ

By Desk Reporter, Malabar News
Malabar News Logo _ Logo Of Malabar News

സുഹൃത്തേ,

താങ്കളും കുടുബവും സുരക്ഷിതമായിരിക്കുന്നു എന്ന വിശ്വസത്തിൽ അഭിമാനത്തോടെ, അതിലേറെനൻമയുടെ ഊർജത്തിലുള്ള വിശ്വാസത്തോടെയും അതിൻമേലുള്ള നന്ദിയോടെയും ചില കാര്യങ്ങൾ താങ്കളുമായി പങ്കുവെക്കുകയാണ്. തീർച്ചയായും ദീർഘമാണിത്. പക്ഷെ ഉറപ്പ് നൽകുന്നു, ഈ വായന പുതിയൊരുലോകവും നിരവധി പുതിയ അറിവുകളും സമ്മാനിക്കും. അത് ജീവിതവഴിയിൽ മുതൽകൂട്ടുമായിരിക്കും.

നൻമയുടെ ഉറവിടം വറ്റാത്ത ചില പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പിന്തുണയിലാണ് മലബാർന്യൂസിന്റെ ആരംഭം. അവരെയെല്ലാവരെയും ഇപ്പോഴിവിടെ പറയുന്നില്ല. അതിനുള്ള സമയമായിട്ടില്ല എന്നതുകൊണ്ടാണത്. ഒപ്പം, നിരവധിപേരുടെ മനസികമായ പിന്തുണയും, ഞങ്ങളുടെ പ്രിയപ്പെട്ട സഹ പ്രവർത്തകരുടെ സമർപ്പണവും ഈ വിജയ യാത്രക്ക് കൂട്ടായിട്ടുണ്ട്. അത്തരത്തിലുള്ള ചിലർക്ക് മാത്രമാണ് ഈ ലിങ്ക് അയക്കുന്നത്.

പൊതുവായനക്കാരുടെ ശ്രദ്ധയിലേക്ക് എത്താൻ സാധികാത്ത രീതിയിലാണ് ഈ ലിങ്ക് സൃഷ്‌ടിച്ചിരിക്കുന്നത്. താങ്കളും ഈ ലിങ്ക് മറ്റൊരാൾക്ക് പങ്കുവെക്കരുതെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. പോസ്‌റ്റിൽ തീയതിക്കൊപ്പം നൽകിയ വർഷം 2020 എന്നതാണ്. അത് ഈ പോസ്‌റ്റ് പ്രൈവറ്റാക്കാനുള്ള പല ഉപാധികളിൽ ഒന്നുമാത്രമാണ്. വിഷയത്തിലേക്ക് വരട്ടെ.

Malabar News Private Content

ഭീമൻമാർക്കിടയിലെ നിശബ്‌ദ വളർച്ച!

നമ്മുടെ മലബാർ ന്യൂസ് നിലവിൽ, ഇന്ത്യയിൽ 35K അലക്‌സാ റാങ്കിന് താഴേക്ക് എത്തിക്കഴിഞ്ഞു!! ഓർക്കുക, 2021 മെയ്‌ മാസം ഒന്നാം തീയതിയിലെ Internet Live Stats കണക്ക് അനുസരിച്ച് ലോകമാകമാനം 186 കോടിയിലധികം വെബ് സൈറ്റുകൾ / വെബ് പോർട്ടലുകൾ നിലവിലുണ്ട് !!

ഇന്ത്യയിൽ മാത്രം പ്രവർത്തിക്കുന്ന വെബ് സൈറ്റുകളോ വെബ് പോർട്ടലുകളോ 3.8 കോടിയാണ്! അതിലാണ് നിലവിൽ നമ്മുടെ റാങ്ക് മുപ്പത്തി അയ്യായിരത്തിന് താഴെ!! അലക്‌സാ ലിങ്ക്: Alexa.com.

ഇവിടെ റാങ്ക് ചെക്ക് ചെയ്യാം. നമ്മുടേത് പ്രദേശിക ഭാഷയിലുള്ള മാദ്ധ്യമം ആയതുകൊണ്ട് നമുക്ക് പ്രസ്‌കതമാകുന്നത് ഇന്ത്യാ റാങ്കിങ് മാത്രമാണ്. ചെക്ക് ചെയുന്ന വിധം 3 മിനിറ്റുള്ള ഈ വീഡിയോയിൽ കാണാം.

മൊബൈലിൽ നിന്നാണ് അലക്‌സാ റാങ്ക് ചെക്ക് ചെയ്യുന്നതെങ്കിൽ ഇനി പറയുന്ന കാര്യം ശ്രദ്ധിക്കണം; അലക്‌സാ ലിങ്കിൽ ക്ളിക് ചെയ്യുമ്പോൾ ലഭിക്കുന്ന സൈറ്റിൽ കുറച്ചുതാഴേക്ക് സ്‌ക്രോൾ ചെയ്യുമ്പോൾ ‘ALEXA RANK 90 DAYS TREND’ എന്നൊരുഭാഗം കാണും. ഇവിടെ ആദ്യം കാണുന്ന റിസൾട് ലോക റാങ്കിങ് ആണ്.

അത് കേരളാ പോർട്ടലായ നമുക്ക് ആവശ്യം ഉള്ളതല്ല. ഈ റിസൾട്ടിന് താഴെയായി Traffic Metrics കാണും. അതിൽ ക്ളിക് ചെയുക. അവിടെ ‘India’ എന്നുകാണാം. അതിൽ ക്ളിക് ചെയ്‌താൽ നമ്മുടെ റാങ്ക് വ്യക്‌തമായി കാണാം. വായനക്കാരുടെ അതാത് ദിവസത്തെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചു റാങ്കിൽ ചെറിയ മാറ്റങ്ങൾ കണ്ടേക്കും.

2021 ജൂൺ 09 രാത്രിയിലെ റിപ്പോർട്ട് അനുസരിച്ച് (എല്ലാ ദിവസവും മാറ്റങ്ങൾ പ്രകടമായിരിക്കും)

നൂറ്റാണ്ടുകളോ ദശാബ്‌ദങ്ങളോ പഴക്കമുള്ള, കോർപ്പറേറ്റ് അച്ചടിമാദ്ധ്യമ സ്‌ഥാപനങ്ങളുടെ കീഴിലുള്ള ഓൺലൈൻ മാദ്ധ്യമങ്ങളെയും മത-ജാതി-രാഷ്‌ട്രീയ പിന്തുണയുള്ള വൻകിട ഓൺലൈൻ വാർത്താ പോർട്ടലുകളെയും മാറ്റിനിറുത്തിയാൽ അപൂർവം ഓൺലൈൻ മാദ്ധ്യമങ്ങളാണ് രണ്ടുവർഷ പ്രവർത്തനകാലം കൊണ്ട് 40Kക്ക് താഴെ അലക്‌സാ റാങ്കിലെത്താൻ സാധിച്ച മലയാള ഓൺലൈൻ മാദ്ധ്യമങ്ങൾ!!

എന്താണ് അലക്‌സാ റാങ്ക്?

ഒരു വെബ്‌സൈറ്റോ ഒരു വെബ് പോർട്ടലോ എത്ര ആളുകള്‍ വായിക്കുന്നുണ്ട്? അവര്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുളളവരാണ്? അവര്‍ക്ക് ഇഷ്‌ടപ്പെട്ട വിഷയം എന്താണ്? നമ്മോട് മൽസരിക്കുന്നവർ ആരൊക്കെയാണ്? നമ്മുടെ മുന്നിലും പിന്നിലും ആരൊക്കെയുണ്ട്? ഏതെല്ലാം വാക്കുകൾ സേർച്ച് ചെയ്‌താണ്‌ ആളുകൾ നമ്മുടെ പോർട്ടലിൽ എത്തുന്നത്? അവരുടെ പ്രായം? ലിംഗം ? മൊബൈൽ വഴിയാണോ ലാപ്ടോപ് വഴിയാണോ വരുന്നത്? എത്രനേരം നിൽക്കുന്നു? എവിടെ വെച്ചാണ് ഉപേക്ഷിച്ചു പോകുന്നത്? സ്‌ഥിര വായനക്കാർ എത്ര? വന്നു പോകുന്നവർ എത്ര? സാമൂഹിക മാദ്ധ്യമങ്ങൾ വഴി എത്രപേർ വരുന്നു?

തുടങ്ങി നമുക്കറിയേണ്ട 217 വിവരങ്ങൾ അലക്‌സ നൽകും. അത്യാവശ്യ വിവരങ്ങൾ സൗജന്യമായും ബാക്കി നാമെടുക്കുന്ന പെയ്‌ഡ് ടൂളിലും ലഭ്യമാണ്. അലക്‌സയുടെ പ്ളാനുകൾ ഇവിടെ കാണാം. നമ്മുടേത് ഒരുമാസത്തിൽ 79 ഡോളർ നൽകുന്ന ചെറിയ പ്ളാനാണ്.

ലോകത്ത് ഏറ്റവും കൂടുതൽ വിശ്വാസ്യതയുള്ള അലക്‌സ, ഇകൊമേഴ്‌സ് ഭീമൻ ആമസോണിന്റെ നിയന്ത്രണത്തിലാണ്. പോർട്ടലിന്റെ / വെബ് സൈറ്റിന്റെ വാണിജ്യമൂല്യം അളക്കുന്നതിന് ലോകം വിശ്വസിക്കുന്ന ഏക അളവ് കോലാണിത്. എന്നാൽ, അലക്‌സാ റാങ്കിൽ കയറാൻ സാധിക്കാത്തവർ ഇതിനെ കുറ്റംപറയാറുണ്ട്. ‘ഫാക്റ്റുകൾ’ ചെക്ക് ചെയ്‌ത്‌ കാര്യങ്ങളെ വേർതിരിക്കാൻ സാധ്യമല്ലാത്ത ആളുകൾ ഈ കുറ്റം പറയലിനെ വിശ്വസിക്കാറുമുണ്ട്.  

പറ്റിക്കൽ വിദഗ്‌ധരും വായനക്കാരുടെ നിലവാരവും

ആധുനിക പറ്റിക്കൽ വിദഗ്‌ധരുടെ സാങ്കേതിക പരിജ്‌ഞാനമനുസരിച്ച് ഫേസ്ബുക് പേജിലെ ലൈക്ക് കൂട്ടിയാൽ വായനക്കാരുണ്ടാകും എന്നാണ് പൊതുവായി കരുതപ്പെടുന്ന വിശ്വാസം! അതുപോലെ വെബ് ഡെവലപ്പ് ചെയ്യുന്ന ചില വിദഗ്‌ധർ നമ്മെ തെറ്റിദ്ധരിപ്പിച്ച വിഷയമാണ്, വേർഡ് പ്രസ് പോലുള്ള സൗജന്യ വെബ് ടൂളിൽ ഉണ്ടാക്കുന്ന തട്ടിക്കൂട്ട് സൈറ്റ്‌കൊണ്ട് ഓൺലൈൻ മാദ്ധ്യമ ലോകത്ത് വിപ്ളവം ഉണ്ടാക്കാമെന്ന ധാരണ!! ഈ രീതിയിലൊക്കെ പറഞ്ഞു വീഴ്‌ത്തി പറ്റിക്കപ്പെട്ട അനേകം പേരാണ് നമുക്കുചുറ്റും ഉള്ളത്.

ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് മലബാർ ന്യൂസ് എന്ന ഓൺലൈൻ മാദ്ധ്യമ ബ്രാൻഡിനെ 2015ൽ ഏറ്റെടുക്കുന്നതും പിന്നീട് കൺസൾട് ഫുൾ എന്ന നമ്മുടെ കമ്പനിക്ക് കൈമാറുന്നതും!

ഏറ്റെടുത്ത ശേഷം, നമ്മുടെ കമ്പനിയെടുത്ത ആദ്യതീരുമാനം മലബാർ ന്യൂസ് പരിപൂർണമായി പൂട്ടിയിടാനായിരുന്നു. ഇതിന്റെ പ്രധാനകാരണം, ഏറ്റെടുക്കുന്ന സമയത്ത് മലബാർ ന്യൂസ് ഉപയോഗിച്ചിരുന്ന വായനക്കാരുടെ നിലവാരം ഏറ്റെടുത്തശേഷം ഗൂഗിൾ അനലറ്റിക്‌സ് നോക്കിയപ്പോൾ മനസിലായി!

ശ്രദ്ധിക്കുക: 2000 മുതൽ മലബാർ ന്യൂസ് എന്ന വെബ് അഡ്രസ് നമ്മുടെ കയ്യിലായിരുന്നു. നിർഭാഗ്യവശാൽ 2008ൽ അത് നഷ്‌ടമായി. ശേഷമാണ് മറ്റുചിലരിൽ എത്തിയതും അവരിത് ആരംഭിച്ചതും! പിന്നീട് പല മാനേജ്‌മെന്റുകൾക്ക് കീഴിൽ പ്രവർത്തിച്ച മലബാർ ന്യൂസ് 7 വർഷങ്ങൾക്ക് ശേഷം 2015ൽ നമ്മൾ ഏറ്റെടുക്കുന്നത്! ഇതുമായി ബന്ധപ്പെട്ട വിഷയം ഇപ്പോഴിവിടെ കൂടുതൽ പ്രതിപാദിക്കുന്നില്ല.

വായനക്കാരുടെ നിലവാരവും പുനരാരംഭവും

ഏഷണി, പരദൂഷണം, ഊഹാപോഹങ്ങൾ, എരിവും പുളിയും മസാലയും ചേർത്ത വാർത്തകൾ, തമ്മിൽ തല്ല് സൃഷ്‌ടിക്കുന്ന വാർത്തകൾ.. ഇത്തരം വാർത്തകൾ അന്വേഷിച്ചുവരുന്ന മനോരോഗികളുടെ വാസസ്‌ഥലമാണ് നിലവിലെ മലബാർ ന്യൂസെന്ന് തിരിച്ചറിഞ്ഞപ്പോൾ കുറച്ചുകാലത്തേക്ക് പൂട്ടിയിടാൻ തീരുമാനിച്ചു!

മാദ്ധ്യമ ധർമങ്ങളും അക്ഷരങ്ങളോടുള്ള നീതിയും കാറ്റിൽ പറത്തി നിർമിക്കുന്ന ഇത്തരം വാർത്തകൾ വായിക്കുന്ന വായനക്കാർ നമുക്ക് വേണ്ടെന്ന തീരുമാനവും നമ്മളെടുത്തു!! പിന്നീട് നാം പുനരാരംഭിക്കുന്നത്, കോവിഡ് മഹാമാരി താണ്ഡവമാടുന്ന 2020 ഓഗസ്‌റ്റ് 15നാണ്.

ഏകദേശം ഒരുവർഷം (320 ദിവസം) നീണ്ടുനിന്ന പരീക്ഷണ ഓട്ടവും അതിനെ തുടർന്ന് ലഭ്യമായതും ഓഡിറ്റ് ചെയ്‌തു കണ്ടെത്തിയതുമായ പ്രശ്‌നങ്ങൾ പരിഹരിച്ചുമാണ്‌ 2020 ഓഗസ്‌റ്റ് 15ന് പുനരാരംഭിച്ചത്. അഥവാ നാം ആരംഭിച്ചിട്ട് ഇപ്പോൾ 9 മാസം പിന്നിടുന്നു!

തുടങ്ങും മുൻപ് തയ്യാറാക്കിയ പ്രപ്പോസൽ അനുസരിച്ച്, 2022 ഡിസംബറിൽ 50K താഴെ അലക്‌സാ റാങ്ക് എത്തിക്കുക എന്ന ലക്‌ഷ്യം, പ്രകൃതിയുടെ കനിവിനാൽ, വെറും 9 മാസങ്ങൾ കൊണ്ട് നാം പിന്നിട്ടു! അതും 35K താഴെ റാങ്ക് നേടിക്കൊണ്ട്! ഒരു ഓൺലൈൻ മാദ്ധ്യമ സ്‌ഥാപനത്തെ സംബന്ധിച്ച് 9 മാസം വളരെ വളരെ ചെറിയ കാലയളവാണ്! നന്ദി നൻമയുള്ള വായനക്കാർക്കും ഒപ്പം നിന്നവർക്കും..!

പരിമിതികളുടെ പ്രളയം!

ഓഫീസ് പ്രവർത്തനം പോലും സാധ്യമാകാത്ത, ഡിജിറ്റൽ മാർക്കറ്റിങ് പിന്തുണയില്ലാതെ, യൂട്യൂബ് ചാനൽ പിന്തുണയില്ലാതെ, സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സ് ഇല്ലാതെ, ഇതുവരെ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് പോലും ഉണ്ടാക്കാതെ ‘മലബാർ ന്യൂസ് ‘35K‘ ക്കുതാഴെ റാങ്കിലെത്താനുള്ള ആദ്യകാരണംനൻമ വറ്റാത്ത പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഞങ്ങളുടെ വായനക്കാരാണ്.

ആത്‌മ സമർപ്പണം നടത്തി, പരിമിതികളെ പഴിക്കാതെ, ‘കൂട്ടുനിൽക്കുന്ന’ ടീമിന്റെ സഹകരണമാണ് രണ്ടാമത്തെ കാരണം. മൂന്നാമത്തെ കാരണം, സത്യസന്ധവും നീതിയുക്‌തവുമായ പ്രവർത്തനത്തിന് പ്രകൃതി ഒരുക്കിനൽകുന്ന സംരക്ഷണവും പിന്തുണയും!! ഒപ്പം, സാധ്യമായ രീതിയിൽ അവലംബിക്കുന്ന പ്രൊഫഷണൽ മാദ്ധ്യമ സമീപനവും.

നൂറുകണക്കിന് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്, അതും അതീവ ഗുരുതരമായ ഈ ദുരന്തകാലത്ത് ആരംഭിച്ച, സാങ്കേതിക വിദഗ്‌ധരും റിപ്പോർട്ടേഴ്‌സും ഉൾപ്പെടുന്ന 14 പേരും അവരവരുടെ വീടുകളിലിരുന്ന് ജോലിനോക്കിയിട്ടാണ് ഈ നേട്ടം സാധ്യമായതെന്ന് കൂടി നാമോർക്കുമ്പോഴാണ് ഈ നേട്ടത്തിന്റെ തിളക്കം നമുക്ക് മനസിലാക്കുക.

Limitations

ആഴത്തിലുള്ള വേരോട്ടവും സാധ്യമായ മാദ്ധ്യമ നൈതികതയും

രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക, കലാരംഗത്ത് അതിശക്‌തമായ സ്വാധീനമായി മലബാർ ന്യൂസ് മാറിക്കഴിഞ്ഞു. ഈ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് മലബാറിലെ മത-രാഷ്‌ട്രീയ രംഗത്ത് മാത്രമല്ല, മലയാള സിനിമാ ലോകത്തും നമ്മുടെ ബ്രാൻഡിനെ പ്രതിഷ്‌ഠിച്ചു കഴിഞ്ഞു!

കുഞ്ചാക്കോ ബോബനും നയൻതാരയും അഭിനയിച്ച, ഈയടുത്ത് ആമസോണിൽ റിലീസ് ചെയ്‌ത ‘നിഴൽ’ സിനിമയിൽ തുടക്കത്തിൽ നമ്മുടെ ബ്രാൻഡിനെ അവതരിപ്പിച്ചിട്ടുണ്ട്! വരുന്ന മാർച്ചിനുമുൻപ് വരാനിരിക്കുന്ന 6 മലയാളം സിനിമകളിലും ‘മലബാർ ന്യൂസ്’ എന്ന ബ്രാൻഡ് നെയിം രേഖപ്പെടുത്തും.

ഊഹാപോഹങ്ങളെയും ഇല്ലാക്കഥകളെയും കേട്ടറിവുകളെയും എരിവും പുളിയും മസാലയും കയറ്റി അതിനെ വർത്തകളാക്കി വിളമ്പുന്ന ഇന്നത്തെ കാലത്ത് അക്ഷരങ്ങളെ കരുതിക്കൂട്ടി വ്യഭ്യചരിക്കാതെയാണ് ഈ നേട്ടം എന്നോർക്കണം!

സമൂഹത്തിലെ ദുഷിച്ച മനസുകൾ വീണ്ടും വീണ്ടും വായിക്കാൻ സാധ്യതയുള്ള വാർത്തകൾ ‘ഉണ്ടാക്കി’ പ്രചരിപ്പിക്കുന്നതിന് പകരം, സമൂഹം ‘വായിക്കേണ്ട’ വാർത്തകൾ നൽകികൊണ്ടാണ് മലബാർ ന്യൂസ് ഈ നേട്ടം സ്വന്തമാക്കിയത്!

കോർപറേറ്റുകളും ചെറുകിട സ്‌ഥാപനങ്ങളും മതങ്ങളും ജാതികളും രാഷ്‌ട്രീയക്കാരും ഉൾപ്പടെ വ്യക്‌തികൾ നടത്തുന്ന മാദ്ധ്യമങ്ങൾ വരെ പച്ചക്കള്ളങ്ങളെയും ഊഹങ്ങളെയും വാർത്തകളാക്കി ജനങ്ങളിലേക്ക് വിതരണം ചെയ്യുന്ന ബിസിനസ് സംസ്‌കാരം നിലനിൽക്കുമ്പോഴാണ് മലബാർന്യൂസ് പരമാവധി പ്രൊഫഷണലായ സമീപനങ്ങളിലൂടെ, നിശബ്‌ദമായി മെല്ലെ മെല്ലെ വളരുന്നത്.

വളർച്ചയുടെ താരതമ്യ പഠനം

സംസ്‌ഥാന പബ്ളിക് റിലേഷൻ വകുപ്പിന്റെ ഏകദേശ കണക്കനുസരിച്ച് വിദേശത്തും സ്വദേശത്തുമായി 600ലധികം മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലുകൾ നിലവിലുണ്ട്! ഇതിൽ 600550ൽ കൂടുതൽ ന്യൂസ് പോർട്ടലുകളും 50Kക്ക് താഴെയിലേക്ക് ഇന്ത്യയിലെ അലക്‌സാ റാങ്ക് എത്തിക്കാൻ സാധിക്കാത്ത പോർട്ടലുകളാണ്.

Covid Awareness _ Malabar News40Kക്കും 50Kക്കും ഉള്ളിലേക്ക് റാങ്ക് എത്തിക്കാൻ മാസത്തിൽ മൂന്നുലക്ഷത്തിൽ കുറഞ്ഞ വായനക്കാർ മതിയാകും. എന്നാൽ, 40K മുതൽ താഴോട്ടുവരികയും അത് തുടർച്ചയായി നിലനിൽക്കുകയും ചെയ്യണമെങ്കിൽ വായനക്കാരുടെ വളർച്ച മാത്രം പോരാ. സാങ്കേതിക നിലവാരം കൂടി വേണ്ടതുണ്ട്! താഴെ നൽകുന്ന ചില താരതമ്യങ്ങൾ കൂടി വായിക്കുമ്പോൾ നമ്മുടെ സ്‌ഥാപനം കൈവരിച്ചനേട്ടവും ഞെട്ടിക്കുന്ന ചില യാഥാർഥ്യങ്ങളും ആഴത്തിൽ മനസിലാകും.

വെറും ‘ഒരുഡസൺ’ ഉദാഹരണങ്ങൾ

2003ൽ സുകുമാർ അഴീക്കോട് മാഷ് ചീഫ് എഡിറ്ററായി ആരംഭിച്ച വർത്തമാനം പത്രത്തിന്റെ ഓൺലൈൻ വേർഷനാണ് വർത്തമാനം ഡോട്ട് കോം (Varthamanam.com). അച്ചടി വേർഷൻ നിറുത്തിയെങ്കിലും ഓൺലൈൻ വേർഷൻ ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ 17 വർഷം കൊണ്ട് Varthamanam.com -ന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 1 ലക്ഷത്തിന് താഴേക്ക് പോലും എത്തിക്കാൻ സാധിച്ചിട്ടില്ല!! (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!)

മലയാളം ഓൺലൈൻ മാദ്ധ്യമ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ മാദ്ധ്യമങ്ങളിൽ ഒന്നായ, യുഎസ് ആസ്‌ഥാനമായി കോടികൾ മുടക്കി, കേരളത്തിൽ പോലും ഓഫീസുകളും റിപ്പോർട്ടേഴ്‌സിനേയും അണിനിരത്തി 1999 ൽ ആരംഭിച്ച കേരള ടൈംസ് (KeralaTimes.com) ന് പോലും അലക്‌സാ റാങ്കിൽ ഒരു ലക്ഷത്തിന് താഴേക്ക് എത്താൻ സാധിച്ചിട്ടില്ല!! (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!)

ഏറ്റവും പഴക്കമേറിയ മറ്റൊരു ഓൺലൈൻ മലയാളം മാദ്ധ്യമമാണ് കേരള എക്‌സ്‌പ്രസ്‌ (KeralaExpress.com). ചിക്കാഗോയിലെ സിംഗപ്പൂരിലും കേരളത്തിലും ഓഫീസ് പ്രവർത്തനമുള്ള, അതിശക്‌തമായ നിക്ഷേപ പിന്തുണയുമുള്ള, 20 വർഷം മുൻപാരംഭിച്ച KeralaExpress.com രാജ്യത്തെ അലക്‌സാ റാങ്കിൽ ഒരു ലക്ഷത്തിന് താഴേക്ക് എത്താൻ സാധിച്ചിട്ടില്ല!! (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!)

ബഹ്‌റൈനിലും കൊച്ചിയിലും ഓഫീസുകളും ഒട്ടനവധി സ്‌റ്റാഫുകളും ഉൾപ്പടെ Newsmill Media Publishing Private Limited ന് കീഴിൽ 2012ൽ ആരംഭിച്ച 4PMNews.com 8 വർഷംകൊണ്ട് നേടിയ ഇന്ത്യൻ റാങ്ക് വെറും ഒന്നര ലക്ഷത്തിന് താഴെയാണ്!! കൃത്യമായി പറഞ്ഞാൽ 1,35,000 ത്തിൽ താഴെ മാത്രം!! (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!)

2007ൽ Saudi Research & Marketing Group ആരംഭിച്ച, അതിശക്‌തമായ നിക്ഷേപ അടിത്തറയും പ്രവാസികളുടെയും കുടുംബങ്ങളുടെയും വായനാ പിന്തുണയുമുള്ള മലയാളം ന്യൂസ് (MalayalamNewsDaily.com) 13 വർഷം കൊണ്ട് നേടിയ (ഇന്ത്യ) അലക്‌സാ റാങ്ക് 20Kക്ക് താഴെയാണ്!! (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!)

2008ൽ അഥവാ 13 വർഷംമുൻപ് ഫാരിസ് അബൂബക്കർ ആരംഭിച്ച, ഇപ്പോൾ പ്രശസ്‌ത കാർണിവൽ ബിസിനസ് ഗ്രൂപ്പ് ഹോൾഡ് ചെയ്യുന്ന, കോടികളുടെ നിക്ഷേപം നടത്തിയിട്ടുള്ള മെട്രോവാർത്ത (MetroVaartha.com) യുടെ ഇന്ത്യയിലെ അലക്‌സാ റാങ്ക് 64,799!! (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!)

2004ൽ ആരംഭിച്ച കേരളത്തിലെ കോൺഗ്രസ് ഓൺലൈൻ മാദ്ധ്യമമായ വീക്ഷണം ഡോട്ട് കോം കോൺഗ്രസ്‌ നേതാക്കളും എതിർ രാഷ്‌ട്രീയക്കാരും ഒരുപോലെ വായിക്കുന്നതാണ്‌. എന്നിട്ടും 17 വർഷങ്ങൾക്കിപ്പുറവും 15Kക്കും 20Kക്കും ഉള്ളിലെ റാങ്കിലാണ് ഇപ്പോഴും വീക്ഷണം ഓടിക്കൊണ്ടിരിക്കുന്നത്! (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!)

Bharat Broadcasting Network Ltdന് കീഴിൽ കോൺഗ്രസ് പ്രസ്‌ഥാനം കോടികൾ മുടക്കി ആരംഭിച്ച ജയ് ഹിന്ദ് ടിവിയുടെ വെബ്പോർട്ടലായ JaiHindTv.in ന്റെ ഇന്ത്യയിലെ അലക്‌സാ റാങ്ക് 40,836 (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!)

തിരുവനന്തപുരം ആസ്‌ഥാനമായി 2012 നവംബറിൽ അഥവാ 9 കൊല്ലം മുൻപ് പ്രമുഖ മാദ്ധ്യമ സംരംഭകൻ ആരംഭിച്ച മലയാളവാർത്തയുടെ (MalayaliVartha.com) ഇന്ത്യയിലെ അലക്‌സാ റാങ്ക് 32,598! (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!)

20 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2001ഡിസംബർ മാസത്തിൽ വെബ്‌ലോകത്ത് കാലെടുത്തവെച്ച, 20ഓളം പ്രവാസികൾ നേതൃത്വം കൊടുക്കുന്ന മാദ്ധ്യമ സംരംഭമായ ഇമലയാളി (EMalayalee.com) ന്റെ ഇന്ത്യയിലെ അലക്‌സാ റാങ്ക് 87,244! (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!)

2014 സെപ്‌തംബർ മാസത്തിൽ സംഘപരിവാർ പ്രസ്‌ഥാനമായ മാതൃക പ്രചരണാലയം ലിമിറ്റഡ് ആരംഭിച്ച, ജൻമഭൂമി പത്രത്തിന്റെ ഓൺലൈൻ വേർഷനായ JanmaBhumi.in-ന് മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും ഫണ്ടിന്റെയും പിന്തുണ ഉണ്ടായിട്ടും 7 കൊല്ലം കൊണ്ട് ഇന്ത്യയിലെ അലക്‌സാ റാങ്ക് 14,890 ആണ് നേടാനായത് !! (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!)

1944 മുതൽ നിലവിലുള്ള പത്രമാണ് കേരളം ഭൂഷണം. ഇതിന്റെ ഓൺലൈൻ വേർഷൻ, 2010ൽ പ്രവാസലോകത്തെ പ്രശസ്‌ത ഡോക്‌ടറും പ്രമുഖ വ്യവസായിയുമായ ഡോ. കെസി ചാക്കോയുടെ ഉടമസ്‌ഥതയിൽ ആരംഭിച്ചു. മലയാളത്തിലും ഇംഗ്ളീഷിലുമായി ആരംഭിച്ച KeralaBhooshanam.com -ന് കഴിഞ്ഞ 11 വർഷംകൊണ്ട്‌ ഇന്ത്യയിലെ അലക്‌സാ റാങ്ക് 1 ലക്ഷത്തിൽ താഴെ എത്താൻ സാധിച്ചിട്ടില്ല. (എന്നാൽ 9 മാസം മുൻപ് തുടങ്ങിയ മലബാർ ന്യൂസിന് ഇന്ത്യയിലെ അലക്‌സാ റാങ്ക് 35Kക്ക് താഴെ!!) ഇനിയും നൂറുകണക്കിന് ഉദാഹരണങ്ങൾ വേറെയുമുണ്ട്. വായിക്കാനുള്ള താങ്കളുടെ സമയക്കുറവ് മനസിലാക്കി അതെല്ലാം ഒഴിവാക്കുന്നു.

ലൈക്കുകൾ സ്‌ഥാപനത്തെ വിജയിപ്പിക്കില്ല

സാങ്കേതിക ലോകത്തിനെ സംബന്ധിച്ച ധാരണയില്ലാത്ത മാദ്ധ്യമ സംരംഭകർ ഉൾപ്പടെയുള്ള എല്ലാതരം സംരംഭകരെയും വാചക കസർത്തുകൊണ്ടും തെളിവുകൾ കാണിച്ചുംപറ്റിച്ചു ജീവിക്കുന്ന ആയിരകണക്കിന് ഡിജിറ്റൽ മാർക്കറ്റിങ് വിദഗ്‌ധർ കേരളത്തിലുണ്ട്.

ഇവരുടെ കസർത്തിൽ വീണുപോകുന്ന സംരംഭകർ, ഫേസ്ബുക് പേജിൽ ലൈക് കൂട്ടാനും മറ്റുള്ള സാമൂഹമാദ്ധ്യമ പേജുകളിലെ ഫോളോവേഴ്‌സിനെ കൂട്ടാനുമായി ഇവരെ ഏൽപ്പിക്കും. ലൈക്കുകൾ ലക്ഷങ്ങളൊക്കെ ആക്കി ‘ഉയർത്തും’ ഇവർ! നമ്മുടെ പേജ് ഫോളോവേഴ്‌സ്‌ ചിലപ്പോൾ കോടികളൊക്കെ ‘ആക്കി’ നൽകും! പക്ഷെ, സ്വയം നിർവൃതിക്കപ്പുറം ലൈക്കുകളും ഫോളോവേഴ്‌സും ബിസിനസ് വളർത്തില്ല എന്നറിയുമ്പോഴേക്കും വർഷങ്ങൾ കടന്നു പോയിട്ടുണ്ടാകും. ഒപ്പം ലക്ഷങ്ങളും!

ഡിജിറ്റൽ മാർക്കറ്റിങ് തീർച്ചയായും ബിസിനസ് വർധിപ്പിക്കും. പക്ഷെ, അതറിയുന്നവർ കേരളത്തിൽ വിരളമാണ്. ആര് വരുമ്പോഴും അവരോട് അവരുടെ മുൻ കസ്‌റ്റമർമാരുടെ ലിസ്‌റ്റ് വാങ്ങുക. ഏറ്റവും ചുരുങ്ങിയത് 20 പേരുടേതെങ്കിലും. അവരെ ബന്ധപ്പെട്ട് വിജയപരാജയ സാധ്യതകൾ പഠിക്കുക. വരുന്ന കമ്പനിയുടെ ക്രെഡിബിലിറ്റി ഉൾപ്പടെ പലതും വേറെയും പഠിക്കണം. ശേഷം മാത്രം ജോലി ഏൽപ്പിക്കുക.

ഈ വിഷയത്തിൽ നൂറുകണക്കിന് ഉദാഹരണങ്ങൾ പറയാനുണ്ട്. രണ്ടെണ്ണം മാത്രം പറയാം

ഏകദേശം 28 ലക്ഷം ഫേസ്ബുക് ലൈക്കും 30 ലക്ഷത്തോളം ഫോളോവേഴ്‌സും ഉണ്ട് മനോരമയുടെ ഓൺലൈൻ വേർഷനിൽ. ഈ ലിങ്കിൽ പോയി അത് പരിശോധിക്കാം. എന്നാൽ, ആയിരം ലൈക്കെങ്കിലും കിട്ടിയ എത്രപോസ്‌റ്റുകൾ അവിടെയുണ്ടെന്ന് നോക്കുക!! 28 ലക്ഷം പേരിൽ ഒരു 500 പേരെങ്കിലും ഷെയർ ചെയ്‌ത എത്ര ന്യൂസ് അവിടെ ഉണ്ടെന്ന് നോക്കുക.

സാംസങ് എന്ന ബ്രാൻഡ് നമുക്കേവർക്കുമറിയാം. ഇവരുടെ ഫേസ്ബുക് പേജിൽ കേരള ജനസംഖ്യയേക്കാൾ ലൈക്കും ഫോളോവേഴ്‌സും ഉണ്ട്. അഥവാ 5 കോടിയോളം (4,80,80,293) ലൈക്കും അത്രതന്നെ ഫോളോവേഴ്‌സും ഉണ്ട്. 5 കോടി ലൈക്കുള്ള ഈ പേജ് ഈ ലിങ്കിലൂടെ പോയിനോക്കുക. ഒരു 5000 പേരെങ്കിലും ലൈക്ക് ചെയ്‌ത / ഷെയർ ചെയ്‌ത ഒരു പോസ്‌റ്റെങ്കിലും ഉണ്ടോ എന്നുനോക്കുക.

സ്വാഭാവികമായും ഇപ്പോൾ നിങ്ങൾ ചിന്തിക്കും അയ്യായിരം ലൈക്കുള്ള പേജിൽ 1000 ലൈക്കൊക്കെ കിട്ടാറുണ്ടാല്ലോ എന്ന്! തീർച്ചയായും അത് സത്യവുമാണ്. പക്ഷെ, സാമൂഹിക മാദ്ധ്യമ ലോകത്ത് ലൈക്കും ഷെയറും കിട്ടുന്നതിന്റെ മനശാസ്‌ത്രം വളരെവിശദമായി പറയേണ്ടിവരും. അതിവിടെ നിൽക്കില്ല. അതുകൊണ്ടിവിടെ പ്രതിപാദിക്കുന്നില്ല.

സ്‌ഥാപനവലിപ്പവും സെറ്റപ്പും ഒരു ‘ടൂൾ’ മാത്രമാണ്

1ഉം 2ഉം ദശാബ്‌ദങ്ങൾക്ക് മുൻപ് ആരംഭിച്ച, മതജാതി സംഘടനകളുടെ പൂർണ പിന്തുണയുള്ള, രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങൾ നയിക്കുന്ന, കോടികളുടെ പണച്ചിലവും 100കണക്കിന് തൊഴിലാളികളുമുള്ള വലിയ കമ്പനികൾ നടത്തുന്ന, ലോകവ്യാപകമായി പരന്നുകിടക്കുന്ന നാനൂറിലധികം മലയാളം ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ 9 മാസം മാത്രം പ്രായമുള്ള മലബാർ ന്യൂസിന് പിന്നിലാണ്!

ഫേസ്ബുക് ലൈക്കോ, വാട്‌സാപ്പിൽ കിട്ടുന്ന മസാല വാർത്തകളോ സ്‌ഥിരതയുള്ള വളർച്ചയുടെ ലക്ഷണമല്ല. സാധാരണ മനുഷ്യരെ സ്വീധിക്കുന്ന ഹിറ്റ് ബൈറ്റ് അഥവാ ക്ളിക് ബൈറ്റ് വാർത്തകളിലൂടെയും നിരന്തര വായനക്കാരെ സൃഷ്‌ടിക്കാൻ സാധ്യമല്ല എന്നതാണ് യാഥാർഥ്യം.

‘ക്ളിക് ബൈറ്റ്’ വാർത്തകൾ

വാക്‌സിനെടുത്ത 63കാരിമരിച്ചു / വാക്‌സിൻ മാഫിയ ടാൻസാനിയ പ്രസിഡണ്ടിനെ കൊന്നു? / ഈ രാജ്യത്തേക്ക് വാക്‌സിൻ കയറ്റില്ല – മഗ്‌ഫുൽ / 8 കോടി സമ്പാദിക്കുന്ന 20കാരൻ – നിങ്ങൾക്കും സാധിക്കും / കാവ്യാ മാധവന് പുതിയ കാമുകനോ? / മന്ത്രിസഭയിലെ ഒരാൾ അവിഹിതത്തിന് പുറത്താകും / സരിതയുടെ ഫോൺകോളിൽ കുരുങ്ങാൻ ലീഗ്‌നേതാവും / ഇത്തരത്തിലുള്ള ക്ളിക് ബൈറ്റ് വാർത്തകൾ സൃഷ്‌ടിക്കാൻ ഭാവനയും മാദ്ധ്യമ നിയമങ്ങളെ മറികടക്കാനുള്ള യുക്‌തിയും മാത്രംമതി.
പക്ഷെ, ഇത്തരം വാർത്തകൾ വിശ്വാസ്യത നഷ്‌ടമാക്കും. ബ്രാൻഡ് ഇമേജ് തകർക്കും, സ്‌ഥിരവായനക്കാരെ നഷ്‌ടമാക്കും, സുസ്‌ഥിര വളർച്ച ഉണ്ടാക്കില്ല, നല്ല ബ്രാൻഡുകളുടെ പരസ്യം ലഭിക്കില്ല, ‘നിലവാരമുള്ള’ വ്യക്‌തികളോ, സംഘടനകളോ, സ്‌ഥാപനങ്ങളോ അവരുടെ വാർത്ത ക്ളിക് ബൈറ്റ് പോർട്ടൽ എത്ര വലുതായാലും അവിടെ വരാൻആഗ്രഹിക്കില്ല. ഇത്തരം സ്‌ഥാപനങ്ങളിൽ ജോലി നോക്കുന്നവർക്ക് സാമൂഹിക അംഗീകാരം ലഭിക്കില്ല. ഇങ്ങനെ നീളുന്ന നിരവധി കാരണങ്ങൾ ഇനിയുമുണ്ട്.

വീണ്ടും പറയുന്നു; വിവാദങ്ങളും എരിവും പുളിയും സ്‌റ്റേബിളായ വായനക്കാരെ ഉണ്ടാക്കുകയില്ല!! വിവാദങ്ങൾ ഉണ്ടാക്കി വൈറലാക്കാൻ എല്ലാ ദിവസവും സാധ്യാമാകില്ല എന്നത് പലരും ഓർക്കാതെ പോകുന്നു.!! ഇത്തരം മാദ്ധ്യമങ്ങൾക്ക് സുസ്‌ഥിര വളർച്ച നേടാനും വിശ്വാസ്യത ഉണ്ടാക്കാനും സാധിക്കില്ല എന്നതാണ് യാഥാർഥ്യം! അതുകൊണ്ടു തന്നെ അത്തരം വാർത്തകൾ മലബാർ ന്യൂസിൽ നിന്ന് ആരുമാരും പ്രതീക്ഷിക്കരുത്.

നന്ദി..നന്ദി..

ഞങ്ങളെ നയിക്കുന്ന പോസിറ്റിവ് എനർജിക്ക് നന്ദി…നന്ദി…. ഞങ്ങളുടെ നൻമയാഗ്രഹിക്കുന്ന, മലബാർ ന്യൂസിന്റെ തുടക്കത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും നിരവധി സഹായങ്ങളെത്തിച്ച, വിജയത്തിനായി പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി…

ആത്‌മാർഥവും സത്യസന്ധവുമായി പരിമിതികളെ വകവെക്കാതെ, പ്രതിസന്ധികളെ പഴിക്കാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സഹപ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ടും…. മുന്നോട്ടുള്ള യാത്രയിലും പൂർണ പിന്തുണയുണ്ടാകണമെന്ന് അഭ്യർഥിച്ചും….

സസ്‌നേഹം
ടീം മലബാർ ന്യൂസിന് വേണ്ടി
ചീഫ് എഡിറ്റർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE