വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്‌സഭയിൽ; അംഗങ്ങൾക്ക് വിപ്പ് നൽകാൻ ഭരണപക്ഷം
ന്യൂഡെൽഹി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ലിൻമേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. ഇന്ന് ഉച്ചയ്‌ക്ക് ചേർന്ന കാര്യോപദേശ സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷം...
ഉത്തരക്കടലാസുകൾ കാണാതായ സംഭവം; പുനഃപരീക്ഷ ഈ മാസം ഏഴിന്, എതിർപ്പുമായി വിദ്യാർഥികൾ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനം. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഏഴ് തിങ്കളാഴ്‌ച...
ഏഴംഗ കുടുംബം സഞ്ചരിച്ച ഓട്ടോ പുഴയിലേക്ക് മറിഞ്ഞു; രക്ഷകരായി പോലീസുകാർ
ജോലി കഴിഞ്ഞ് പോകുന്നതിനിടെ ഒരു സെൽഫിയെടുക്കാനാണ് പോലീസ് ഉദ്യോഗസ്‌ഥരായ ഷാബുവും ശരത്തും മണലിപ്പുഴക്കരയിൽ വണ്ടി നിർത്തിയത്. കൃത്യം ആ സമയത്തായിരുന്നു അപകടവും. ഓട്ടോ മറിഞ്ഞതിന്റെയും കൂട്ടക്കരച്ചിലിന്റെയും ശബ്‌ദം കേട്ട് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്‌ഥർ...
മുല്ലപ്പെരിയാറിനെ തെറ്റായി ചിത്രീകരിച്ചു; എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം
തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ- മോഹൻലാൽ ചിത്രം എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം. സിനിമയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ ഉണ്ടെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ...
സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, കാറ്റ്; ഉരുൾപൊട്ടൽ മുന്നറിയിപ്പും- ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മൂന്നാം തീയതി ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ...
ആരോഗ്യമന്ത്രി വീണാ ജോർജ് ഡെൽഹിയിൽ; ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും
ന്യൂഡെൽഹി: ആരോഗ്യമന്ത്രി വീണാ ജോർജ് ഡെൽഹിയിൽ. രാവിലെ പത്തുമണിക്ക് ഡെൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്‌ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി വീണാ...
സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; പോലീസ് ഉദ്യോഗസ്‌ഥനും യുവാവിനും വെട്ടേറ്റു
പാലക്കാട്: ഒറ്റപ്പാലം നഗരാതിർത്തിയിൽ മീറ്റ്‌നയിൽ പോലീസ് ഉദ്യോഗസ്‌ഥൻ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു. ഒറ്റപ്പാലം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും സംഘർഷം നടന്ന സ്‌ഥലത്ത് നിന്ന് കസ്‌റ്റഡിയിലായ അക്ബർ എന്ന യുവാവിനുമാണ് വെട്ടേറ്റത്....
ഗാസയിൽ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 322 കുട്ടികൾ; ലോകം നോക്കി നിൽക്കരുതെന്ന് യുനിസെഫ്
വാഷിങ്ടൻ: ഗാസയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ചുരുങ്ങിയത് 322 കുട്ടികൾ മരിക്കുകയും 609 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുനിസെഫ്. മാർച്ച് 23ന് തെക്കൻ ഗാസയിലെ അൽ നാസർ ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിൽ നടന്ന...







































