Sat, Oct 18, 2025
30 C
Dubai

കെഎസ്ഇബി ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കെഎസ്ഇബി മുതുമല സെക്ഷൻ ഓഫീസിലെ ലൈൻമാനെ മുതുമലയിലെ വാടക കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസനെ (40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്...

പാലക്കാട്ട് സ്‌കൂൾ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: സർക്കാർ സ്‌കൂൾ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ചനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്‌കൂളിലെ അധ്യാപകനാണ് സലീം. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ...

പാലക്കാട് ചെങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് കസ്‌റ്റഡിയിൽ

പാലക്കാട്: മണ്ണാർക്കാട് എളമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ അഞ്‌ജുമോൾ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വീടിന് സമീപത്തെ...

പാലക്കാട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പുതുപ്പരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശി 29കാരി മീരയാണ് മരിച്ചത്. ഭർത്താവിന്റെ മർദ്ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ഭർത്താവ് മർദ്ദിച്ചു എന്ന് പരാതിപ്പെട്ട് മീര ഇന്നലെ...

പാലക്കാട്ട് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപികയ്‌ക്ക് ദാരുണാന്ത്യം

പാലക്കാട്: കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപികയ്‌ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി വിപിന്റെ ഭാര്യ ആൻസി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ...

സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. രക്ഷിതാവിനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിൽ പോകുന്നതിനിടെ കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും തുടർന്ന്...

പൂച്ചയെ കൊന്ന് കഷ്‌ണങ്ങളാക്കി, ദൃശ്യങ്ങൾ ഇൻസ്‌റ്റാഗ്രാമിൽ; യുവാവിനെതിരെ കേസ്

ചെർപ്പുളശ്ശേരി: പൂച്ചയെ കൊന്ന് കഷ്‌ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത സംഭവത്തിൽ ചെർപ്പുളശ്ശേരിയിൽ യുവാവിനെതിരെ കേസ്. ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിനെതിരെയാണ് (32) ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ...

ആശിർനന്ദ ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകർക്കെതിരെ കേസ്

പാലക്കാട്: ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനി ആശിർനന്ദ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്ത് പോലീസ്. മുൻ പ്രിൻസിപ്പൽ ജോയ്‌സി, അധ്യാപകരായ സ്‌റ്റെല്ല ബാബു, അർച്ചന എന്നിവർക്കെതിരെയാണ്...
- Advertisement -