ജില്ലയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചു; കാർ കത്തിച്ചു
കോഴിക്കോട്: ജില്ലയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്നും ഇറക്കി മർദ്ദിക്കുകയും, കാർ കത്തിക്കുകയും ചെയ്തു. വടകര കല്ലേരിയിൽ ഒന്തമൽ ബിജുവിനാണ് മർദ്ദനമേറ്റത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചെന്ന ആരോപണം...
കെഎൻജി റോഡിന്റെ വീതികൂട്ടൽ; നിലമ്പൂരിൽ നടപടികൾ വൈകുന്നു
നിലമ്പൂർ: വകുപ്പുകൾ തമ്മിലുള്ള തർക്കംമൂലം നാടുകാണി- പരപ്പനങ്ങാടി പാതയിൽ ഉൾപ്പെടുന്ന കെഎൻജി റോഡിന്റെ വീതികൂട്ടൽ നടപടി നിലമ്പൂരിൽ വൈകുന്നു. പിവി അൻവർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ രണ്ട് മാസംമുൻപ് നഗരസഭയിൽ നടന്ന യോഗത്തിൽ ചെറിയ...
കർമ റോഡരികിലെ ഭൂമി വിവാദം തുടരുന്നു; തുറമുഖ വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞു
പൊന്നാനി: തുറമുഖ വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞ് കർമ റോഡിനരികിലെ ഭൂമിയിൽ നഗരസഭ അവകാശം സ്ഥാപിച്ചു. ബോർഡ് പോയാലും സ്ഥലം വകുപ്പിന്റേതു തന്നെയെന്ന് തുറമുഖ വകുപ്പ് പറഞ്ഞു. വിവാദ ഭൂമിയിൽ ഗസ്റ്റ് ഹൗസ് നിർമിക്കാൻ...
കാസർഗോട്ടെ പ്രവാസിയുടെ മരണം തലയ്ക്കടിയേറ്റ്; പോസ്റ്റുമോർട്ടം റിപ്പോർട്
കാസർഗോഡ്: ജില്ലയിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദീഖിന്റെ പോസ്റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണകാരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കും മരണകാരണമായി. കാലിന്റെ ഉപ്പൂറ്റിയിൽ...
ഒരേ കിണറ്റിൽവീണ് പുലിയും കാട്ടുപന്നികളും; കെണിവെട്ടിച്ച് കാട്ടിലേക്കോടി പുലി
പാലക്കാട്: പുതുപ്പരിയാരത്ത് ഉപയോഗശൂന്യമായ കിണറ്റിൽ പുലിയും മൂന്ന് കാട്ടുപന്നികളും വീണു. മേപ്പാടി ആദിവാസി കോളനിക്ക് സമീപത്തെ കിണറ്റിലാണ് പുലിയും കാട്ടുപന്നികളും അകപ്പെട്ടത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുലിയേയും പന്നികളെയും കരക്ക് കയറ്റിയത്.
മേപ്പാടി...
ദേശാഭിമാനി ഓഫിസിന് നേരെ ആക്രമണം; ഏഴ് പേർ അറസ്റ്റിൽ
വയനാട്: കൽപറ്റയിൽ ദേശാഭിമാനി ഓഫിസ് ആക്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവയൽ ഉൾപ്പടെ അറസ്റ്റിലായ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച...
പോലീസ് ജീപ്പിന് മുകളിൽ കയറി പ്രതിഷേധം; കണ്ണൂരിൽ കെഎസ്യു പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ: റോഡ് ഉപരോധത്തിനിടെ പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധം നടത്തിയ പ്രതി അറസ്റ്റിൽ. കെഎസ്യു മട്ടന്നൂർ ബ്ളോക്ക് പ്രസിഡണ്ട് ഹരികൃഷ്ണൻ ആണ് അറസ്റ്റിലായത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച്...
തേനൂരിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; ഭർതൃ പീഡനമെന്ന് ബന്ധുക്കൾ
പാലക്കാട്: പറളിക്കടുത്ത് തേനൂരിൽ ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കല്ലംപറമ്പ് സ്വദേശി അജിഷയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതിനെ...