റിലീസിന് മുന്നേ വൻ സ്വീകാര്യത; ‘ആവേശം’ നാളെ തിയേറ്ററുകളിലേക്ക്

ഇതിനകം തന്നെ ആഗോളതലത്തിൽ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ സിനിമ ഒരുകോടി രൂപയിലധികം നേടിയിരിക്കുകയാണെന്നാണ് റിപ്പോർട്.

By Trainee Reporter, Malabar News
aavesham
Ajwa Travels

ഫഹദ് ഫാസിലിന്റെ പുതിയ സിനിമ ‘ആവേശ’ത്തിന് അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ വൻ സ്വീകാര്യത. ഫഹദിനെ നായകനാക്കി ജിത്തു മാധവൻ അണിയിച്ചൊരുക്കുന്ന സിനിമ ‘ആവേശം’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ഇതിനകം തന്നെ ആഗോളതലത്തിൽ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ സിനിമ ഒരുകോടി രൂപയിലധികം നേടിയിരിക്കുകയാണെന്നാണ് റിപ്പോർട്. പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആവേശം എന്നതിന്റെ തെളിവുകൂടിയാണ് ഇത്.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024 സുവർണകാലമാണ്. അടുത്തകാലത്ത് നിരവധി ഹിറ്റുകളാണ് മലയാള സിനിമാലോകത്ത് നിന്നുണ്ടായിരിക്കുന്നത്. നിലവിൽ പൃഥ്വിരാജിന്റെ ആടുജീവിതമാണ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നത്. ഇക്കൂട്ടത്തിലേക്ക് ആവേശം എത്തുമോയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

‘രോമാഞ്ചം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ചിത്രത്തിൽ ഫഹദ് ഫാസിൽ തീർത്തും വ്യത്യസ്‌തമായ വേഷത്തിലാണ് എത്തുകയെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. ഒരു ഗുണ്ടയ്‌ക്കൊപ്പം നിൽക്കുന്ന ഫഹദിന്റെ ചിത്രമാണ് സിനിമയുടേതായി വ്യാപകമായി പ്രചരിച്ചത്. കട്ടിമീശയും കറുപ്പ് വസ്‌ത്രവും അണിഞ്ഞായിരുന്നു ഫഹദിന്റെ ഗെറ്റപ്പ്.

ഫഹദ് ഫാസിലിന്റെ വേറിട്ട ഗെറ്റപ്പ് സിനിമക്ക് കൂടുതൽ പ്രതീക്ഷയേകുന്നുണ്ട്. അൻവർ റഷീദാണ് സിനിമ നിർമിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ഒരു കോളേജിന്റെ പശ്‌ചാത്തലത്തിൽ പറയുന്ന വ്യത്യസ്‌തമായൊരു ക്യാമ്പസ് ചിത്രമാണ് ‘ആവേശം’ എന്നാണ് വിവരം. ക്യാമ്പസ് പ്രണയത്തിനും സൗഹൃദത്തിനും പുറമെ, നർമത്തിനും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ജിത്തു മാധവൻ തന്നെയാണ് തിരക്കഥ രചിച്ചത്. സമീർ താഹിറയാണ് ക്യാമറ.

fahad

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു. രോമാഞ്ചത്തിൽ അഭിനയിച്ച പ്രധാന താരങ്ങളെല്ലാം ആവേശത്തിലും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറിൽ അൻവർ റഷീദ് നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രോജക്‌ട് സിഇഒ- മൊഹസിൻ ഖായിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ- പികെ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലേ, കോസ്‌റ്റ്യൂം- മഹർ ഹംസ, മേക്കപ്പ്- ആർജി വയനാടൻ, ഓഡിയോഗ്രഫി- വിഷ്‌ണു ഗോവിന്ദ്, ആക്ഷൻ- ചേതൻ ഡിസൂസ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- അപ്പുക്കുട്ടൻ, സുമിലാൽ സുബ്രഹ്‌മണ്യൻ, പിആർഒ- എഎസ് ദിനേശ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. വിഷു റിലീസ് ആയി സിനിമ നാളെ തിയേറ്ററുകളിലെത്തും.

Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE