ഗോട്ടി സ്റ്റൈൽ താടിയും കട്ടി മീശയുമായി ജനിച്ച നവജാത ശിശുവിന്റെ ഫോട്ടോ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. സാധാരണയായി കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ശരീരത്തിൽ വൻതോതിൽ രോമങ്ങൾ ഉണ്ടാവുമെങ്കിലും, താടിയും മീശയും ഉണ്ടാകുന്നത് ആദ്യമാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് തിരയുകയാണ് സോഷ്യൽ മീഡിയ.
ഇക്വഡോറിലാണ് ‘അപൂർവമായ’ നവജാത ശിശു പിറന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇത് എഐ ആണെന്നും ഇങ്ങനെ ഒരിക്കലും കുഞ്ഞ് ജനിക്കാൻ സാധ്യതയില്ലെന്നുമാണ് ഒരുവിഭാഗം വാദിക്കുന്നത്. ജനിക്കുന്ന ഉടൻ കുഞ്ഞുങ്ങൾക്ക് കട്ടി മീശ ഉണ്ടാകുന്നത് തീർത്തും സാധാരണമായ ഒന്നല്ല. എങ്കിലും ഇത് പൂർണമായും സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണെന്ന് വിദഗ്ധർ പറയുന്നു.
ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞുങ്ങളുടെ ശരീരത്തിൽ വളരുന്ന മൃദുവായ രോമങ്ങളെ ലാനുഗോ (Lanugo) എന്നാണ് വിളിക്കുന്നത്. ഇവ അമ്മയുടെ ഗർഭപാത്രത്തിലെ അമ്നിയോട്ടിക് ദ്രാവകത്തിൽ നിന്ന് കുഞ്ഞിന്റെ ചർമത്തെ സംരക്ഷിക്കാനും ശരീര താപനില നിലനിർത്താനുമാണ് സഹായിക്കുന്നത്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി കട്ടിയുള്ള രോമങ്ങളാണ് കുഞ്ഞിനെന്നതാണ് കൗതുകമാകുന്നത്.
Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്



































