സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ ജനുവരി 15ന് തിയേറ്ററിലെത്തും

പനോരമ സ്‌റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രം ‘ഹരിവരാസനം’ മകരവിളക്ക് ദിനമായ ജനുവരി 15ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തുമെന്ന് അണിയറക്കാർ അറിയിച്ചു.

By Senior Reporter, Malabar News
Saiju Kurups 'Harivarasanam' Release on January 15
Image Cropped by Team MN

വാണിജ്യ വിജയങ്ങളും നിരൂപക പ്രശംസകളും പിടിച്ചുപറ്റിയ ആശ, മധുവിധു, മസ്‌തിഷ്‌ക മരണം, പൊൻമാൻ, സർക്കീട്ട്, ഗഗനചാരി തുടങ്ങിയ പത്തിലധികം ചിത്രങ്ങളിലൂടെ മലയാള ഫിലിം ഇൻഡസ്‌ട്രിയുടെ പൾസറിയുന്ന അജിത് വിനായക ഫിലിംസും ദൃശ്യം ഹിന്ദി പതിപ്പിലെ 3 എണ്ണം ഉൾപ്പടെ 50തിലധികം ഹിന്ദി, തെലുങ്ക്, തമിൾ, മലയാളം മൂവികളിലൂടെ ദേശീയ തലത്തിൽ ശ്രദ്ധേയമായ പനോരമ സ്‌റ്റുഡിയോസും സംയുക്‌തമായി ചേർന്നാണ് ‘ഹരിവരാസനം’ ഒരുക്കുന്നത്.

ഇരു നിർമാണ കമ്പനികൾക്കും വേണ്ടി കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും നിർമാതാക്കളാകുമ്പോൾ ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം വിശ്വാസവും ഉദ്വേഗവും അതിരുകൾക്കപ്പുറത്തേക്ക് നീളുന്ന മനുഷ്യബന്ധങ്ങളും സമന്വയിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

വൈകാരിക മുഹൂർത്തങ്ങൾക്കൊപ്പം ആകാംക്ഷയും നിഗൂഢതയും നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ മുന്നേറുന്ന ചിത്രം, പ്രമേയത്തിലെ വ്യത്യസ്‌തതകൊണ്ടും ശ്രദ്ധേയമാകുന്നതായും ചിത്രം പ്രേക്ഷകർക്ക് തിയേറ്ററിൽ വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും അണിയറ പ്രവർത്തകർ പറയുന്നു.

സൈജു കുറുപ്പാണ് ചിത്രത്തിൽ നായകനായെത്തുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്‌ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.

ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ: പ്രോജക്‌ട് ഡിസൈനർ – ആർ ജയചന്ദ്രൻ, ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റർ – അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ – രാഖിൽ, വസ്‌ത്രാലങ്കാരം – സ്‌റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – പാർത്ഥൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്‌ടർ – പ്രിജിൻ ജെസ്സി, സ്‌റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ഇല്ലുമിനാർട്ടിസ്‌റ്റ്, പിആർഒ – പ്രതീഷ് ശേഖർ.

Most Read| ആരോഗ്യ സംരക്ഷണ നിലവാരം; ഇന്ത്യ മൂന്നാം സ്‌ഥാനത്ത്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE