കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവത്ത് രണ്ട് സ്ഥലങ്ങളിൽ സ്ഫോടനം. ഞായറാഴ്ച രാത്രി 11 മണിയോടെ കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ഗ്ളാസ് തകർന്നു.
സംഭവത്തിൽ കണ്ണവം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉഗ്രശബ്ദം കേട്ട പ്രദേശവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. രണ്ടിടങ്ങളിലും ബോംബ് റോഡിൽ വീണ് പൊട്ടിയതിന്റെ പാടുകളുണ്ട്.
എസ്ഐ അനൂപ് കെ ഗോവിന്ദിന്റെ നേതൃത്വത്തിൽ കണ്ണവം പോലീസും ബോബ്, ഡോഗ് സ്ക്വാഡുകളും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന് പിന്നിൽ ആരെല്ലാമാണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Most Read| അപകടത്തിൽപ്പെട്ട യുവാക്കൾക്ക് തുണയായി വനംവകുപ്പ് ഉദ്യോഗസ്ഥർ; അഭിനന്ദന പ്രവാഹം






































