മാത്യു തോമസും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ‘ഉടുമ്പൻചോല വിഷൻ’ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ഫഹദ് ഫാസിൽ, ജോജു ജോർജ്, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചെയ്തത്. ഒക്ടോബർ 21ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് താരങ്ങൾ ആശംസകൾ അറിയിച്ചു.
നവാഗത സംവിധായകനും നടനുമായ സലാം ബുഖാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ട്രാൻസ്’, ‘ഇയ്യോബിന്റെ പുസ്തകം’ തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സലാം ബുഖാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കംപ്ളീറ്റ് മാസ് എന്റർടെയ്നറായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.
വർത്തമാന കാലത്തെ വാർത്താ സൃഷ്ടിയും അതിന്റെ പിന്നാമ്പുറത്തെ കഥകളും സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തോക്കുമായി എത്തുന്ന മാത്യു തോമസിന്റെ കിടിലൻ മാസ് സ്വീക്വൻസുകളാണ് ട്രെയ്ലറിലെ പ്രധാന ആകർഷണം. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു വേഷത്തിലാണ് മാത്യു എത്തുന്നതെന്ന സൂചന ട്രെയ്ലർ നൽകുന്നുണ്ട്.
ചിത്രത്തിൽ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ മിലിന്ദ് സോമനും പ്രധാന വേഷത്തിലുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണം നേടിയ മാത്യു തോമസിന്റെ പുതിയ ചിത്രമെന്ന നിലയിലും ഉടുമ്പൻചോല വിഷൻ ശ്രദ്ധ നേടുന്നുണ്ട്. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മാത്യു തോമസ്, മിലിന്ദ് സോമൻ, ശ്രീനാഥ് ഭാസി, സിദ്ധിഖ്, ദിലീഷ് പോത്തൻ, വിശാഖ് നായർ, അശോകൻ, ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഗബ്രി ജോസ്, ഹസ്ലി അമാൻ, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ&ആർ മീഡിയ ലാബ്സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്നി, ക്രീയേറ്റീവ് ഡയറക്ടർ & വിഎഫ്എക്സ് സൂപ്പർവൈസർ: അഷർ അമീർ, എക്സി.പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ആലിയ അഷർ മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോൾരാജ്.
ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ്: എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർ: സിറാസ് എംപി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കണ്ണൻ ടിജി, അസോസിയേറ്റ് ഡയറക്ടർ: അജ്മൽ ഹംസ, അർജുൻ ഗണേഷ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, ടീം വിഎഫ്എക്സ്, ഐവിഎഫ്എക്സ്, സ്റ്റിൽസ്: ആദർശ് കെ രാജ്, അസി.ഡയറക്ടർമാർ: രസ്ന രാജൻ, തോമസ് കുട്ടി രാജു, അഭിരാമി കെ ഉദയ്, രവീണനാഥ് കെഎൽ, നന്ദന പ്രദീപ്, പബ്ളിസിറ്റി ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്, ആനിമേഷൻ: എയൂണിയൻസ്, ഡിഐ: കളർ പ്ളാനറ്റ് സ്റ്റുഡിയോ, പിആർഒ: പ്രതീഷ് ശേഖർ എന്നിവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്




































