സ്‌റ്റാർഷിപ്പ് പേടകത്തെ വിജയകരമായി തിരിച്ചിറക്കി; 22 മണിക്കൂർ ഭൂമിയെ ചുറ്റി

'ചോപ്‌സ്‌റ്റിക് ആംസ്' എന്നറിയപ്പെടുന്ന യന്ത്രക്കൈകൾ ഉപയോഗിച്ചായിരുന്നു പേടകത്തെ പിടിച്ചെടുത്തത്. വിക്ഷേപണം കഴിഞ്ഞ് 22 മണിക്കൂറുകൾക്ക് ശേഷമാണ് പേടകം ടെക്‌സസിലെ സ്‌റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ തിരിച്ചെത്തിയത്.

By Senior Reporter, Malabar News
spacex-starship
Image Courtesy: CNN

സ്‌പേസ്‌ എക്‌സിന്റെ സ്‌റ്റാർഷിപ്പ് പേടകത്തെ വിജയകരമായി ഭൂമിയിൽ തിരിച്ചിറക്കി. ‘ചോപ്‌സ്‌റ്റിക് ആംസ്’ എന്നറിയപ്പെടുന്ന യന്ത്രക്കൈകൾ ഉപയോഗിച്ചായിരുന്നു പേടകത്തെ പിടിച്ചെടുത്തത്. വിക്ഷേപണം കഴിഞ്ഞ് 22 മണിക്കൂറുകൾക്ക് ശേഷമാണ് പേടകം ടെക്‌സസിലെ സ്‌റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ തിരിച്ചെത്തിയത്.

ഇന്നലെ പുലർച്ചെ 4.17നായിരുന്നു വിക്ഷേപണം. ഇന്ത്യൻ സമയം 2.50നായിരുന്നു ലാൻഡിങ്. 14 വട്ടം ഭൂമിയെ ചുറ്റിയ ശേഷമാണ് റോക്കറ്റ് തിരിച്ചെത്തിയത്. ഏകദേശം 265 കിലോമീറ്റർ ഉയരത്തിലായിരുന്നു ഇതിന്റെ ഭ്രമണപഥം. മുൻ ദൗത്യത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഭൂമിയെ ചുറ്റാൻ പേടകത്തിന് കഴിഞ്ഞിരുന്നത്.

ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച സ്‌പേസ്‌ എക്‌സ് ടീമിനെ കമ്പനി മേധാവി ഇലോൺ മസ്‌ക് അഭിനന്ദിച്ചു. പേടകത്തിലെ നിർണായകമായ ഹീറ്റ് ഷീൽഡ് ഉൾപ്പടെയുള്ള സംവിധാനങ്ങളെല്ലാം മികച്ച രീതിയിൽ പ്രവർത്തിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു.

2023 മുതൽ പൂർണ വലുപ്പത്തിലുള്ള സ്‌റ്റാർഷിപ്പ് നടത്തിയ 15ആംമത്തെ പരീക്ഷണ വിക്ഷേപണമാണിത്‌. എന്നാൽ, ഭ്രമണപഥത്തിൽ എത്തിയ രണ്ടാമത്തെ ദൗത്യം മാത്രമാണിത്. 124 മീറ്റർ (407 അടി) ഉയരമുള്ള സ്‌റ്റാർഷിപ്പ് ലോകത്തിലെ ഏറ്റവും വലുതും ശക്‌തിയേറിയതുമായ റോക്കറ്റാണ്.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾ ലക്ഷ്യമിട്ടാണ് ഇത് വികസിപ്പിക്കുന്നത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നും സ്‌റ്റാർഷിപ്പ് വിക്ഷേപണങ്ങൾ ആരംഭിക്കാനാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE