ചാല സ്വർണക്കവർച്ച; ആറുപേർ പിടിയിൽ, നന്ദകുമാറുമായി വ്യാപാരം നടത്തുന്നവർ

പ്രതികൾ കവർച്ചക്കായി ഉപയോഗിച്ച ബൈക്കിന്റെ നമ്പർ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്.

By Senior Reporter, Malabar News
arrest
Rep. Image

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചാ കേസിൽ ആറുപേർ പിടിയിൽ. നാലുപേരെ വയനാട്ടിലെ പടിഞ്ഞാറത്തറയിൽ നിന്നും രണ്ടുപേരെ തിരുവനന്തപുരത്ത് നിന്നുമാണ് അറസ്‌റ്റ് ചെയ്‌തത്‌. തമിഴ്‌നാട്, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലൂടെ നീങ്ങിയ പ്രതികളെ പിന്തുടർന്നാണ് വയനാട്ടിൽ വെച്ച് പിടികൂടിയത്.

ജ്വല്ലറി ഉടമയായ മഹാരാഷ്‌ട്ര സ്വദേശി നന്ദകുമാറുമായി സ്വർണ വ്യാപാരം നടത്തുന്നവരാണ് കവർച്ചയ്‌ക്ക് പിന്നിലെന്ന് പോലീസ് സ്‌ഥിരീകരിച്ചു. വ്യാഴാഴ്‌ച രാത്രി പത്തരയോടെ ജ്വല്ലറി അടച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് കവർച്ച നടന്നത്. നന്ദകുമാർ ശരീരത്തിന് കുറുകെയിട്ട ക്രോസ് ബാഗിൽ വച്ചിരുന്ന സ്വർണം ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം തട്ടിയെടുക്കുകയായിരുന്നു.

2.6 കോടി രൂപ മൂല്യമുള്ള സ്വർണമാണ് കവർന്നത്. പ്രതികൾ കവർച്ചക്കായി ഉപയോഗിച്ച ബൈക്കിന്റെ നമ്പർ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ബൈക്കിന്റെ ഉടമ അനിൽ എന്നയാളാണെന്ന് സ്‌ഥിരീകരിച്ച ഫോർട്ട് പോലീസ് അയാളെ കേന്ദ്രീകരിച്ചു അന്വേഷണവുമായി മുന്നോട്ടു പോവുകയായിരുന്നു. കവർച്ച നടത്തിയ ഒരുഭാഗം പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE