സ്‌ത്രീധനം കുറഞ്ഞു, കുക്കറും ലാപ്ടോപ്പും കൊണ്ട് മർദ്ദനം; ഭർത്താവ് പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് നീണ്ടകര സ്വദേശിയായ നന്ദു ഗണേഷിനെ ചവറ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

By Senior Reporter, Malabar News
arrested
Representational Image

കൊല്ലം: വിദേശത്ത് വെച്ച് യുവതിയെ ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് നീണ്ടകര സ്വദേശിയായ നന്ദു ഗണേഷിനെ ചവറ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വിമാനമിറങ്ങിയ ഇയാളെ ഷാഡോ പോലീസ് തടഞ്ഞുവെച്ച് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.

സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭർത്താവും ഭർതൃ വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞമാസം ആദ്യമാണ് അഞ്‌ജു പരാതി നൽകിയത്. ജൂലൈ 27നായിരുന്നു അഞ്‌ജുവും നന്ദുവും തമ്മിലുള്ള വിവാഹം. ആഴ്‌ചകൾക്കുള്ളിൽത്തന്നെ സ്‌ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭർതൃ വീട്ടുകാർ മാനസിക പീഡനം തുടങ്ങിയതായി അഞ്‌ജുവിന്റെ പരാതിയിൽ പറയുന്നു.

നന്ദു സൗദിയിലെ ജോലി സ്‌ഥലത്തേക്ക്‌ അഞ്‌ജുവിനെ കൊണ്ടുപോവുകയും അവിടെവെച്ച് കുക്കറും ലാപ്ടോപ്പും ചാർജറും അടുക്കള ഉപകരണങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നിരന്തരം മർദ്ദിച്ചുവെന്നാണ് പരാതി. അഞ്‌ജു സെപ്‌തംബർ 30ന് തിരിച്ച് നാട്ടിലെത്തി പോലീസിന് പരാതി നൽകുകയായിരുന്നു. ദേഹമാസകലം പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE