മലപ്പുറം: തിരൂരിൽ ആൺസുഹൃത്തിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ മൂന്ന് യുവതികളടക്കം അഞ്ചുപേർ പിടിയിൽ. പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ആൺസുഹൃത്തിനെ ഒഴിവാക്കാൻ യുവതിൽ ക്വട്ടേഷൻ നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്ട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പാറവണ്ണ കുട്ടിയസ്സന്റെ പുരയ്‌ക്കൽ ഇർഷാദ് (28), പാറവണ്ണ ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ സഫാനയുടെ കൊണ്ടൂർകര സ്വദേശിയായ 19 വയസുള്ള കാമുകനെയാണ് വധിക്കാൻ ശ്രമിച്ചത്.
സഫാന കഴിഞ്ഞദിവസം തിരൂർ അന്നാരയിലുള്ള സുഹൃത്തുക്കളുടെ വീട്ടിൽ എത്തിയിരുന്നു. പിന്നാലെ പത്താം തീയതി അർധരാത്രി സഫാനയെ അന്വേഷിച്ച് സുഹൃത്തിനൊപ്പം കാമുകനും തിരൂരിലെത്തി. ഫോണിൽ വിളിച്ചതോടെ കൂട്ടാനെത്താമെന്ന് പറഞ്ഞ് സഫാനയുടെ തിരൂരിലെ സുഹൃത്ത് നാദിയ ഇവർക്കരികിലെത്തി. നാദിയയ്‌ക്കൊപ്പം ഇർഷാദും അസറുദ്ദീനും ഉണ്ടായിരുന്നു.
റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് താഴേപ്പാലം ബൈപ്പാസിലൂടെ ഇവർ ഒരുമിച്ച് നടന്നു. തുടർന്ന് കാറിൽ കയറ്റിയ ശേഷം കാമുകനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ശേഷം പുലർച്ചെ ഒന്നരയോടെ ഇവരെ താഴേപ്പാലത്ത് റോഡരികിൽ ഉപേക്ഷിച്ചു. യുവാവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് വിവരം പോലീസിൽ അറിയിച്ചത്. കാമുകൻ ശല്യം ചെയ്യുകയും സ്വാതന്ത്ര്യം നൽകുന്നില്ലെന്നുമാണ് ക്വട്ടേഷൻ നൽകിയതിന്റെ കാരണമായി സഫാന പറഞ്ഞത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































