തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി. മൾട്ടി സ്പെഷ്യാലിറ്റി ബ്ളോക്കിന് മുന്നിലെ മാൻഹോളിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. നാലുമാസം പ്രായമായ ഭ്രൂണമാണ് കണ്ടെത്തിയത്. മാൻഹോൾ വൃത്തിയാക്കാൻ വന്ന തൊഴിലാളികളാണ് കണ്ടത്.
തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലെ പഠനാവശ്യങ്ങൾക്കായി എത്തിച്ച ഭ്രൂണമാണോ ഇതെന്ന സംശയത്തിലാണ് പോലീസ്. മെഡിക്കൽ കോളേജ് പോലീസാണ് അന്വേഷണം നടത്തുന്നത്. ഇതിന് മുൻപും മെഡിക്കൽ കോളേജിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

































