ഗുവാഹത്തി: അസമിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്ക്. പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് മിസോറാമിലെ സൈറങ്ങിലേക്ക് പോവുകയായിരുന്ന 13125 നമ്പർ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 6.45ഓടെയായിരുന്നു അപകടം.
എൻജിനും അഞ്ച് കൊച്ചുകളുമാണ് പാളം തെറ്റിയതെന്ന് റെയിൽവേ അറിയിച്ചു. ഏഴ് കോച്ചുകൾ പാളം തെറ്റിയെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തത്. ഗുവാഹത്തിക്ക് സമീപം ദിഗാരു റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ പകരം ട്രെയിൻ ഏർപ്പെടുത്തി. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ജനറൽ മാനേജരും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
മറ്റൊരു ട്രെയിനിന് കടന്നുപോകാൻ വേണ്ടി സൈറാങ് എക്സ്പ്രസ് പിടിച്ചിടാനായി ദിഗാരു സ്റ്റേഷനിലേക്ക് എത്തുമ്പോഴായിരുന്നു അപകടം. ട്രെയിനിന്റെ വേഗത നിയന്ത്രിക്കാൻ ലോക്കോ പൈലറ്റിന് കഴിയാതിരുന്നതാണ് പാളം തെറ്റാൻ കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്തമാക്കി വിഡി സതീശൻ




































