പുകമഞ്ഞിൽ മൂടി ഡെൽഹി; മലിനീകരണ തോത് ‘അതീവ ഗുരുതരം’

കാലാവസ്‌ഥാ ഘടകങ്ങൾ പ്രതികൂലമായതിനാൽ വരും മണിക്കൂറുകളിൽ സ്‌ഥിതി കൂടുതൽ വഷളായേക്കുമെന്നാണ് മുന്നറിയിപ്പ്.

By Senior Reporter, Malabar News
Air Pollution At Mumbai After Delhi
Rep. Image

ന്യൂഡെൽഹി: കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും തലസ്‌ഥാന നഗരിയെ വീർപ്പുമുട്ടിച്ച് വായുമലിനീകരണം. റിപ്പോർട് പ്രകാരം മലിനീകരണ തോത് അതീവ ഗുരുതരമാണ്. ദീപാവലി ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ ഡെൽഹിയിലും എൻസിആറിലും കനത്ത പുകമഞ്ഞാണ് രൂപപ്പെട്ടിരിക്കുന്നത്.

മലിനീകരണ നിയന്ത്രണത്തിനായുള്ള ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ളാനിന്റെ മൂന്നാംഘട്ട നിയന്ത്രണങ്ങൾ നിലവിലുണ്ടായിട്ടും വായു ഗുണനിലവാരം കുത്തനെ ഇടിയുകയായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം രാവിലെ 8.10ഓടെ ഡെൽഹിയിലെ ശരാശരി വായു ഗുണനിലവാരം (എയർ ക്വാളിറ്റി ഇൻഡക്‌സ്) 483 ആയി ഉയർന്നതായാണ് റിപ്പോർട്.

നഗരത്തിലെ 15ലധികം നിരീക്ഷണ കേന്ദ്രങ്ങളിൽ വായു ഗുണനിലവാരം 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. കട്ടി കൂടിയ വിഷപ്പുക പ്രധാന പാതകളെയും ജനവാസ മേഖലകളെയും പൂർണമായി വിഴുങ്ങി. കാലാവസ്‌ഥാ ഘടകങ്ങൾ പ്രതികൂലമായതിനാൽ വരും മണിക്കൂറുകളിൽ സ്‌ഥിതി കൂടുതൽ വഷളായേക്കുമെന്നാണ് മുന്നറിയിപ്പ്.

ഡെൽഹി-നോയിഡ അതിർത്തിയിലും നോർത്ത് ഡെൽഹിയിലെ ഇന്ദർലോകിലും കാഴ്‌ചാപരിധി കുറഞ്ഞതിനെ തുടർന്ന് പകൽ സമയത്തും വാഹനങ്ങൾക്ക് ഹെഡ്‌ലൈറ്റുകൾ തെളിയിക്കേണ്ട അവസ്‌ഥയാണ്‌. വായുമലിനീകരണം നിരീക്ഷിക്കുന്ന സ്വിസ് ഏജൻസിയായ ഐക്യു എയറിന്റെ കണക്കുകൾ പ്രകാരം സൗത്ത് ഡെൽഹിയിലെ ഷഹ്ദരയിൽ വായുഗുണനിലവാരം ആയിരത്തിന് മുകളിലേക്ക് കുതിച്ചുയർന്നു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE