പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

അമൃത്‌സർ കർമഭൂമി എക്‌സ്‌പ്രസിലാണ് അപകടമുണ്ടായത്.

By Senior Reporter, Malabar News
Punjab Train Fire
Rep. Image

പട്യാല: പഞ്ചാബിലെ സരായ് ബഞ്ചാര റെയിൽവേ സ്‌റ്റേഷന് സമീപം പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. അമൃത്‌സർ കർമഭൂമി എക്‌സ്‌പ്രസിലാണ് അപകടമുണ്ടായത്. ആളപായമില്ല. ട്രെയിനിന്റെ എൻജിനിൽ നിന്നുള്ള അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീപിടിത്തം ഉണ്ടായതെന്നാണ് വിവരം.

ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. എന്നാൽ, ഇക്കാര്യത്തിൽ സ്‌ഥിരീകരണമില്ല. പാൻട്രിയിൽ നിന്നാണ് തീപിടിച്ചതെന്നും ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബോഗികളിൽ നിന്ന് തീയും പുകയും ഉയരുന്നതിന്റെയും പരിഭ്രാന്തരായി ആളുകൾ പുറത്തേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആളപായമോ പരിക്കോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. റെയിൽവേ ഉദ്യോഗസ്‌ഥരും പോലീസും അഗ്‌നിശമന സേനയും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read| ജനിച്ചപ്പോൾ തന്നെ താടിയും മീശയും; അമ്പരന്ന് സോഷ്യൽ മീഡിയ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE