‘വൈദ്യുതി ക്ഷാമം കൃത്രിമം, മുഖ്യമന്ത്രി പലതും മറയ്‌ക്കുന്നു, വഴങ്ങാത്ത ചെയർമാനെ പുറത്താക്കി’

ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങണോ അതോ ജിഎൻഎ വഴി വാങ്ങണോ എന്ന കാര്യത്തിൽ സർക്കാരും കെഎസ്ഇബിയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് പ്രശ്‍നങ്ങൾക്ക് തുടക്കം.

By Senior Reporter, Malabar News
Pinarayi Vijayan

തിരുവനന്തപുരം: സംസ്‌ഥാനത്തെ ജിഎൻഎ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണ്. അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്. മുഖ്യമന്ത്രി പലതും മറയ്‌ക്കുന്നെന്നും വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കിയെന്നും അദ്ദേഹം ആഞ്ഞടിച്ചു.

സ്വകാര്യ കമ്പനികൾക്ക് വേണ്ടിയുള്ള പ്രതിസന്ധി സൃഷ്‌ടിക്കലാണോ ഇതെന്ന് പരിശോധിക്കണം. ഔദ്യോഗിക കത്ത് ഇല്ലെന്ന് സർക്കാർ വാദിക്കുമ്പോഴും, അത് ഇതിനകം പുറത്ത് വന്നുകഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു കത്ത് നിഷേധിക്കുന്നത് ആരെ രക്ഷിക്കാനാണെന്ന് സർക്കാർ വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിഎൻഎ എന്നത് സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനിയല്ല ഇ-ടെൻഡറോ സുതാര്യമായ മറ്റു നടപടിക്രമങ്ങളോ പാലിക്കാതെ, വൈദ്യുതി ഉൽപ്പാദിപ്പിക്കാത്ത ഒരു കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിന് പിന്നിൽ എന്താണെന്ന് വ്യക്‌തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചൽ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഫയലിൽ അനുകൂലമായി കുറിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് വിരുദ്ധമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. നഷ്‌ടം ഉണ്ടാകുമെന്ന് ചെയർമാനോ മന്ത്രിയോ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്‌തുതാ വിരുദ്ധമാണെന്നും അദ്ദേഹം വിശദമാക്കി.

ഹിമാചലിന്റെ പഴയ നിരക്ക് ചൂണ്ടിക്കാട്ടി ജിഎൻഎയെ പിന്തുണക്കുന്നത് ശരിയല്ല. ഹിമാചലിന്റെ ആദ്യ ഓഫർ 14 രൂപ 50 പൈസയായിരുന്നു. പിന്നീട് വൈദ്യുതി നിരക്ക് 12.50 പൈസ കുറച്ചുവെന്നും പിണറായി ചൂണ്ടിക്കാട്ടി. എന്തിനാണ് വകുപ്പ് മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്നും ഇതിനെതിരെ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അതേസമയം, കെഎസ്ഇബി ചെയർമാനായിരുന്ന എംജി രാജമാണിക്യം പിന്തുണച്ചത് ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെയാണെന്ന് റിപ്പോർട് പുറത്തുവന്നിട്ടുണ്ട്. ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തിൽ കെഎസ്ഇബിയിലെ ഡയറക്‌ടർമാർക്ക് അതൃപ്‌തി ഉണ്ടെന്നാണ് സൂചന. രണ്ട് ഡയറക്‌ടർമാർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങണോ അതോ ജിഎൻഎ വഴി വാങ്ങണോ എന്ന കാര്യത്തിൽ സർക്കാരും കെഎസ്ഇബിയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് പ്രശ്‍നങ്ങൾക്ക് തുടക്കം.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE