യുവഡോക്‌ടറെ ക്രൂരമായി ആക്രമിച്ചു, പണം തട്ടാൻ ശ്രമം; നടിയും സംഘവും അറസ്‌റ്റിൽ

നടി അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പിള്ളി എന്നിവരടക്കം മൂന്നുപേരാണ് അറസ്‌റ്റിലായത്‌.

By Senior Reporter, Malabar News
Athulya Chandra
അതുല്യ ചന്ദ്ര

കൊച്ചി: യുവഡോക്‌ടറെ ക്രൂരമായി ആക്രമിച്ച കേസിൽ സിനിമാ താരങ്ങൾ അറസ്‌റ്റിൽ. നടി അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പിള്ളി എന്നിവരടക്കം മൂന്നുപേരാണ് അറസ്‌റ്റിലായത്‌. കേസിൽ 12 പ്രതികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. നവംബർ രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

അതുല്യ ചന്ദ്രയും ബിബിനും ഉൾപ്പടെയുള്ള 12 പേർ ചേർന്ന് ഡോക്‌ടറെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. അതുല്യയുടെ അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഡോക്‌ടറെ വിളിച്ചുവരുത്തിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. ഡോക്‌ടറെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ഫോണുകൾ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് പരാതി.

അതുല്യയെ നേരത്തെ പരിചയമുണ്ടെന്നും അതേത്തുടർന്നാണ് അപ്പാർട്ട്മെന്റിലേക്ക് പോയതെന്നും ഡോക്‌ടർ പരാതിയിൽ പറയുന്നു. രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദ്ദനം എന്നും കടവന്ത്ര പോലീസിൽ ഡോക്‌ടർ നൽകിയ പരാതിയിലുണ്ട്.

കടവന്ത്ര പോലീസ് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ അനുസരിച്ച് ബിബിൻ പെരുമ്പിള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. തിരിച്ചറിയാത്ത പത്തുപേർ കൂടി പ്രതിപ്പട്ടികയിലുണ്ട്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഡീയസ് ഈറ, ഗാനഗന്ധർവൻ, ഉയിർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌ത നടിയാണ് അതുല്യ ചന്ദ്ര. ലോക, കിങ് ഓഫ് കൊത്ത, സീതാരാമം, റോഷാക്ക്, ആശാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടയാളാണ് ബിബിൻ പെരുമ്പിള്ളി.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE