മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിൻസിപ്പലിനെ മാറ്റിയതിൽ പ്രതിഷേധം

ഹൈദരാബാദ് പഠനയാത്രക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ടും മദ്യപിച്ചെന്ന വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മീനങ്ങാടി സ്‌കൂളിന് മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.

By Senior Reporter, Malabar News
Meenangadi School

മുട്ടിൽ: മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദമായതിനെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്‌ണനെ സ്‌ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വിദ്യാർഥികൾ. സ്‌ഥലമാറ്റ നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ക്ളാസ് ബഹിഷ്‌കരിച്ച് സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

തീരുമാനം പിൻവലിച്ചില്ലെങ്കിൽ റോഡ് ഉപരോധിക്കുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ ഷിവി കൃഷ്‌ണനെ വടുവഞ്ചാൽ സ്‌കൂളിലേക്കാണ് സ്‌ഥലം മാറ്റിയത്. സർക്കാർ നിർദ്ദേശം പാലിക്കുന്നതിൽ പ്രിൻസിപ്പലിന് വീഴ്‌ച ഉണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ആരോപണം നേരിട്ട പിടിഎ പ്രസിഡണ്ടിനെ മാറ്റാനും നിർദ്ദേശമുണ്ട്.

സംഭവത്തിൽ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഹൈദരാബാദ് പഠനയാത്രക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ടും മദ്യപിച്ചെന്ന വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മീനങ്ങാടി സ്‌കൂളിന് മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.

പിന്നാലെ പോലീസ് നടത്തിയ വൈദ്യ പരിശോധനയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്‌ണന്റെ രക്‌തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്‌തമായി. മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിൽ വിനോദയാത്ര കഴിഞ്ഞ് വന്ന പ്രിൻസിപ്പലിനെ തടഞ്ഞിരുന്നു. പരിശോധനയ്‌ക്ക് പിന്നാലെ, സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്‌ട്രീയ ഗൂഢാലോചന ആണെന്നുമാണ് ഷിവി കൃഷ്‌ണൻ പറഞ്ഞത്.

പിന്നീട് യാത്രയിൽ ഉണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികൾ പ്രിൻസിപ്പലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, രക്‌തപരിശോധനാ ഫലം പൂർണമായി അംഗീകരിക്കാൻ ഒരുവിഭാഗം ആളുകൾ ഇപ്പോഴും തയ്യാറല്ല. സംഭവം നടന്ന് 12 മണിക്കൂർ വരെ വൈകിയാണ് രക്‌ത സാമ്പിൾ ശേഖരിച്ചതെന്നും അതുകൊണ്ടാണ് ഫലം നെഗറ്റീവ് ആയതെന്നുമാണ് ഇവരുടെ ആരോപണം.

Most Read| 60,000 ജീവനക്കാരെ ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്; ഇന്ത്യയിൽ നിക്ഷേപം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE