കോഴിക്കോട്: 68ആംമത് സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാർ. 227 സ്വർണവും 160 വെള്ളിയും 171 വെങ്കലവുമായി ആകെ 2010.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കിയത്. ഗെയിംസ് ഇനങ്ങളിൽ ആകെ 1310 പോയിന്റുമായാണ് ജില്ല മേധാവിത്വം തുടർന്നത്.
അക്വാട്ടിക്‌സിൽ 606 പോയിന്റും അത്‌ലറ്റിക്‌സിൽ 94.3 പോയിന്റും തിരുവനന്തപുരത്തിനുണ്ട്. 82 സ്വർണവും 84 വെള്ളിയും 116 വെങ്കലവും ഉൾപ്പടെ 959 പോയിന്റുമായി തൃശൂരാണ് രണ്ടാം സ്‌ഥാനത്ത്. ഓവറോൾ പോയിന്റ് ടേബിളിൽ മലപ്പുറം മൂന്നാം സ്‌ഥാനത്തെത്തി.
അത്‌ലറ്റിക്‌സിൽ മലപ്പുറം ജില്ലയാണ് ചാമ്പ്യൻമാർ. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും മലപ്പുറം നേടി. 14 സ്വർണവും 18 വെള്ളിയും 16 വെങ്കലവുമുള്ള പാലക്കാടാണ് രണ്ടാമത്. 99 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്‌ഥാനത്തും എത്തി.
സ്‌കൂളുകളിൽ 75.3 പോയിന്റുമായി മലപ്പുറം ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി ഒന്നാമതെത്തി. 34 പോയിന്റുള്ള കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ രണ്ടാമതും വിഎംഎച്ച്എസ് വടവന്നൂർ മൂന്നാം സ്‌ഥാനവും സ്വന്തമാക്കി. സ്‌പോർട്‌സ് ഹോസ്‌റ്റലുകളിൽ 85.3 പോയിന്റുമായി ജിവി രാജ സ്‌പോർട്‌സ് സ്‌കൂളാണ് ഒന്നാമത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































