സംസ്‌ഥാന സ്‌കൂൾ കായികമേള; പ്രായത്തട്ടിപ്പ് നടന്നതായി സ്‌ഥിരീകരണം, വിജയിയെ മാറ്റി

14 വയസിന് താഴെയുള്ളവർ മൽസരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് കോട്ടയം കോരുത്തോട് സ്‌കൂളിലെ മൽസരാർഥി പ്രായം തിരുത്തി മൽസരത്തിൽ പങ്കെടുത്തത്‌. എല്ല് പരിശോധനയിലാണ് പ്രായം തെളിഞ്ഞത്.

By Senior Reporter, Malabar News
Kerala State School Sports Meet 2026
Rep. Image

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തി മൽസരത്തിൽ പങ്കെടുത്തതായി സ്‌ഥിരീകരണം. കോട്ടയം കോരുത്തോട് സ്‌കൂളിലെ കുട്ടി പ്രായം തിരുത്തി മൽസരത്തിൽ പങ്കെടുത്തതായാണ് സ്‌ഥിരീകരിച്ചത്‌. എല്ല് പരിശോധനയിലാണ് പ്രായം തെളിഞ്ഞത്.

സബ് ജൂനിയർ 400 മീറ്ററിൽ കുട്ടി സ്വർണം നേടിയിരുന്നു. സബ് ജൂനിയർ 100 മീറ്ററിൽ മൽസരിക്കാൻ ഇരിക്കെയാണ് പരിശോധനാഫലം പുറത്തുവന്നത്. പിന്നാലെ 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു. 14 വയസിന് താഴെയുള്ളവർ മൽസരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് വ്യാജ പ്രായം കാണിച്ച് താരം പങ്കെടുത്തത്.

എന്നാൽ, മെഡിക്കൽ റിപ്പോർട് പ്രകാരം കുട്ടിക്ക് 15നും 18നും ഇടയിൽ പ്രായമുണ്ടെന്ന് തെളിഞ്ഞു. തട്ടിപ്പ് തെളിഞ്ഞതോടെ കുട്ടിയെ തൽക്കാലം തുടർന്നുള്ള മൽസരങ്ങളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അപ്പീൽ കമ്മിറ്റി തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും അന്തിമ നടപടി. സംസ്‌ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ല് പരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.

Most Read| 60,000 ജീവനക്കാരെ ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്; ഇന്ത്യയിൽ നിക്ഷേപം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE