പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി അറസ്‌റ്റിൽ

പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയാണ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അറസ്‌റ്റ് ചെയ്‌തത്‌.

By Senior Reporter, Malabar News
PSC May Be Give English Questions Along With Malayalam, Kannada And Tamil

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയാണ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അറസ്‌റ്റ് ചെയ്‌തത്‌. കോഴിക്കോട്ടെ വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത സതീഷിനെ ഇന്ന് തന്നെ തിരുവനന്തപുരത്ത് എത്തിക്കും.

സതീഷടക്കം രണ്ട് ഉദ്യോഗസ്‌ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട് നൽകിയിരുന്നു. എന്നാൽ ഇവരുടെ അറസ്‌റ്റ് നീണ്ടുപോവുകയായിരുന്നു. ഇതോടെ പിഎസ്‌സിക്കും സർക്കാരിനുമെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഉദ്യോഗസ്‌ഥനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌.

കേസിൽ സതീഷിനെതിരെയും പരീക്ഷാ വിഭാഗം അഡീ. സെക്രട്ടറി ആർ. ഹരിക്കെതിരെയും കഴിഞ്ഞ ദിവസം സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഹരിയെ സസ്‌പെൻഡ് ചെയ്യുകയും സതീഷിന്റെ വിരമിക്കൽ ആനുകൂല്യം തടയുകയും ആയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ്. കൂടുതൽ അറസ്‌റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുടെ മൂല്യനിർണയത്തിന്റെ ചുമതല ഇവർക്കായിരുന്നു. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതിൽ ഇവർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് മുൻപ് സതീഷിന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു.

അതിനിടെ, പിഎസ്‌സി ചെയർമാൻ ഡോ. എംആർ ബൈജുവിനെ ഇന്ന് ചോദ്യം ചെയ്യും. ഉച്ചയ്‌ക്ക് രണ്ടിന് ക്രൈം ബ്രാഞ്ച് ആസ്‌ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബൈജുവിന് നോട്ടീസ് അയച്ചിട്ടുണ്ട്. എസ്ഐടി തലവൻ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുക. എസ് ശ്രീകുമാർ, സെയ്‌ഫ്, സ്‌റ്റാലി തോമസ് തുടങ്ങിയ ഉദ്യോഗസ്‌ഥരുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു.

അതേസമയം, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്‌പെക്‌ടർ, ഫിഷറീസ് എക്‌സ്‌റ്റൻഷൻ ഓഫീസർ എന്നീ പരീക്ഷകളിൽ തട്ടിപ്പ് നടന്നെന്ന പരാതികളിൽ കൂടി എസ്ഐടി കേസെടുത്തു. ആരെയും പ്രതിചേർത്തിട്ടില്ല. അസിസ്‌റ്റന്റ്‌ മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടർ പരീക്ഷയിലും അടുത്തദിവസം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE