ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതി

നവംബർ ഒന്നിന് രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം.

By Senior Reporter, Malabar News
delhi-jantar-mantar-cjp-protest
Rep. Image

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധ റാലിക്ക് ഉപാധികളോടെ അനുമതി നൽകി ഡെൽഹി പോലീസ്. റാലിക്ക് മുന്നോടിയായി കർശന നിബന്ധനകളും നിർദ്ദേശങ്ങളുമാണ് ഡെൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അച്ചടക്കം ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. വൈകീട്ട് അഞ്ചുമണിക്ക് മുൻപ് റാലി അവസാനിപ്പിക്കണമെന്നും പോലീസ് വ്യക്‌തമാക്കി. തന്ത്രപ്രധാനമായ എല്ലാ സ്‌ഥലങ്ങളിലും സിസിടിവി ക്യാമറകൾ സ്‌ഥാപിക്കണമെന്നും പോലീസ് പറയുന്നു.

പ്രതിഷേധത്തിനായി ഒക്‌ടോബർ 25 മുതൽ നവംബർ മൂന്നുവരെ രാംലീല മൈതാനം ബുക്ക് ചെയ്യാനുള്ള അഭ്യർഥന പരിഗണിച്ചാണ് ഡെൽഹി പോലീസ് അനുമതി നൽകിയത്. സെൻട്രൽ ഡിസ്‌ട്രിക്‌ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്നാണ് കോൺഗ്രസിന് അനുമതി ലഭിച്ചത്.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. എസ്‌ഐആർ നടപടികൾക്ക് അനുമതി നൽകിയത് ഏകകണ്‌ഠമായ തീരുമാനത്തിലൂടെയല്ലെന്ന ആരോപണം ഉൾപ്പടെ പരിശോധിക്കുമെന്ന് കോടതി
അറിയിച്ചു.

‘ഞങ്ങൾക്കെല്ലാം അറിയാം, ഞങ്ങൾ പരിശോധിക്കും’ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജികൾ പരിഗണിച്ചുകൊണ്ട് ചീഫ് ജസ്‌റ്റിസ്‌ സൂര്യകാന്ത് പറഞ്ഞു. കേസ് പരിഗണിക്കുന്നത് നവംബർ 17ലേക്ക് മാറ്റി. ചീഫ് ജസ്‌റ്റിസിനൊപ്പം ജസ്‌റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.

Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE