26 വയസുകാരന്റെ വയറ്റിൽ ഗർഭപാത്രം! അപൂർവ സംഭവം ഡെൽഹിയിൽ

'പെർസിസ്‌റ്റന്റ് മുലേറിയൻ ഡക്‌ട് സിൻഡ്രോം' എന്ന ജൻമനാ ഉള്ള രോഗാവസ്‌ഥയാണെന്ന് പിന്നീട് സ്‌ഥിരീകരിക്കുകയായിരുന്നു.

By Senior Reporter, Malabar News
Man Seeking Infertility Treatment Discovers He Has a Uterus
Representational Image

ഡെൽഹിയിൽ വന്ധ്യതാ നിവാരണ ചികിൽസയ്‌ക്കെത്തിയ 26 വയസുകാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി. ഡെൽഹിയിലെ ആർജി ഹോസ്‌പിജിറ്റൽസിലാണ് കേട്ടുകേൾവി പോലുമില്ലാത്ത അപൂർവ സംഭവം റിപ്പോർട് ചെയ്‌തത്‌.

വിവാഹം കഴിഞ്ഞ് നാളുകളായിട്ടും കുട്ടികൾ ഇല്ലാത്തതിനെ തുടർന്നാണ് യുവാവ് ചികിൽസ തേടിയത്. യുവാവിന്റെ ബീജത്തിൽ കോശങ്ങളുടെ അഭാവം ഉള്ളതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ യഥാർഥ കാരണം കണ്ടെത്താനാണ് ഡോക്‌ടർമാർ കൂടുതൽ സ്‌കാനിങ്ങുകളും പരിശോധനയും നടത്തിയത്.

ജനിതക പരിശോധനയിലാണ് വയറിനുള്ളിൽ വളർച്ചയെത്താത്ത ചെറിയ ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബുകൾക്ക് സമാനമായ ഘടനകളും കണ്ടെത്തിയത്. പരിശോധനയിൽ ‘പെർസിസ്‌റ്റന്റ് മുലേറിയൻ ഡക്‌ട് സിൻഡ്രോം’ എന്ന ജൻമനാ ഉള്ള രോഗാവസ്‌ഥയാണെന്ന് സ്‌ഥിരീകരിക്കുകയായിരുന്നു. തുടർന്ന് അതി സങ്കീർണമായ ലാപ്രോസ്‌കോപ്പിക് ശസ്‌ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്യുകയായിരുന്നു.

എന്താണ് പെർസിസ്‌റ്റന്റ് മുലേറിയൻ ഡക്‌ട് സിൻഡ്രോം?

ഗർഭാവസ്‌ഥയിൽ ആൺഭ്രൂണം വളരുമ്പോൾ സ്‌ത്രീ ജനനേന്ദ്രിയങ്ങളായി മാറേണ്ട മുള്ളേറിയൻ നാളികൾ (Mullerian Ducts) സ്വാഭാവികമായി നശിച്ചുപോകേണ്ടതാണ്. എന്നാൽ, അപൂർവമായി ചിലരിൽ ഈ നാളികൾ നശിക്കാതെ ശേഷിക്കുകയും പുരുഷനായി വളരുമ്പോഴും ശരീരത്തിനുള്ളിൽ ഗർഭപാത്രവും ട്യൂബുകളും രൂപപ്പെടുകയും ചെയ്യുന്നു.

ലോകത്ത് ഇതുവരെ 300ൽ താഴെ ആളുകളിൽ മാത്രമാണ് ഈ രോഗാവസ്‌ഥ കണ്ടെത്തിയിട്ടുള്ളത്. സാധാരണയായി ബാല്യകാലത്താണ് ഇത് കണ്ടെത്താറുള്ളത്. മുതിർന്ന ശേഷം വന്ധ്യതാ പരിശോധനയ്‌ക്കിടെ ഇവ കണ്ടെത്തുന്നത് വളരെ അപൂർവമാണ്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE