അട്ടപ്പാടിയിൽ 17-കാരനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയിൽ 17-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവിന് മുകളിലുള്ള കാട്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷംവീട് കോളനിയിലെ രമേശൻ-ശെൽവി ദമ്പതികളുടെ മകൻ ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി...
ചാർജിലിട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ചു വൻ നാശനഷ്‌ടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
പാലക്കാട്: വീടിനകത്ത് ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു വൻ നാശനഷ്‌ടം. ( Samsung Phone Exploded in Palakkad) പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റ സ്‍മാർട്ട് ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്....
ഒരാഴ്‌ചയായി പട്ടാമ്പിയിൽ ജലവിതരണമില്ല; നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ നഗരസഭയിലെ ടൗൺ പ്രദേശത്തു മുടങ്ങിയ ജലവിതരണം (Water supply in Pattambi) പുനസ്‌ഥാപിക്കാൻ ഒരാഴ്‌ച വൈകിയതിൽ പ്രതിഷേധിച്ചു യുഡിഎഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
നഗരത്തിൽ കഴിഞ്ഞ ഒരാഴ്‌ചയായി നിലച്ച...
ആലൂർ ‘ഒരുമ’ സ്വന്തം കെട്ടിടത്തിലേക്ക്; ശിലാസ്‌ഥാപനം നിർവഹിച്ചു
പാലക്കാട്: ഒൻപത് വർഷം മുൻപ് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ ആലൂർ പ്രദേശത്ത് രൂപം കൊള്ളുകയും പരിസരത്തെ പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന 'ഒരുമ' എന്ന സംഘടനക്ക് സ്വന്തം മണ്ണിലുയരുന്ന കെട്ടിടത്തിനാണ് തറക്കല്ലിട്ടത്.
പ്രദേശത്തെ ആലംബഹീനർക്കും...
കാട്ടുപന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
പാലക്കാട്: വണ്ടാഴിയിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി പഞ്ചായത്ത് പത്താം വാർഡിൽ രാജീവ് ജങ്ഷൻ പന്നിക്കുന്ന് കാരൂർ പുത്തൻപുരയ്‌ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസി (63) ആണ്...
പാലക്കാട് രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ
പാലക്കാട്: രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷംവീട് കോളനിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാളെ തഹസിൽദാരുടെ...
സഹപാഠികൾക്ക് മുന്നിൽ വസ്‌ത്രം അഴിപ്പിച്ചു; ആദിവാസി വിദ്യാർഥികൾക്ക് ദുരനുഭവം
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി വിദ്യാർഥികളെ പരസ്യമായി വസ്‌ത്രം അഴിപ്പിച്ചു അധിക്ഷേപിച്ചതായി പരാതി. പ്രീമെട്രിക് ഗേൾസ് ഹോസ്‌റ്റലിലാണ് സംഭവം. ഹോസ്‌റ്റലിലെ നാല് ആദിവാസി വിദ്യാർഥികൾക്കാണ് സഹപാഠികൾക്ക് മുന്നിൽ ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്....
പാലക്കയത്ത് ഉരുൾപൊട്ടൽ; കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയർന്നു- ജാഗ്രതാ നിർദ്ദേശം
പാലക്കാട്: സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും ശക്‌തമായ മഴ തുടരുന്നു. പാലക്കാട് ജില്ലയിലെ പാലക്കയത്ത് ഉരുൾപൊട്ടൽ ഉണ്ടായി. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. പാലക്കയം ഭാഗത്ത് കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്നു....