ചുട്ടുപൊള്ളി പാലക്കാട്; താപനില 41 ഡിഗ്രിക്ക് മുകളിൽ

By Trainee Reporter, Malabar News
Rising-Temperature
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില. മുണ്ടൂർ സ്‌റ്റേഷനിൽ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, 44 ശതമാനമാണ് അന്തരീക്ഷ ഈർപ്പം. അതിനാൽ രേഖപ്പെടുത്തിയ താപനിലയേക്കാൾ രണ്ടു ഡിഗ്രി അധികം ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്‌ഥാ വിദഗ്‌ധർ അറിയിച്ചു.

പകലിന് സമാനമായി രാത്രിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും രാത്രിയിലെ കുറഞ്ഞ താപനില 28-30 ഡിഗ്രി സെൽഷ്യസ് വരെയെത്തി. വരും ദിവസങ്ങളിൽ പകലിന് സമാനമായ മുന്നറിയിപ്പുകൾ രാത്രിയിലേക്കും പ്രഖ്യാപിച്ചേക്കും. അന്തരീക്ഷ ഈർപ്പം ഉയർന്നു നിൽക്കുന്നതിനാൽ രാത്രിയിലും പുലർച്ചെയും വിയർത്ത് കുളിക്കുന്ന സാഹചര്യം ഈ മാസാവസാനം വരെ തുടർന്നേക്കും.

പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യതയുണ്ട്. തുടർച്ചയായ രണ്ടു ദിവസം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തുകയും ശരാശരി താപനിലയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് ഉയരുകയും ചെയ്‌താലാണ് ഉഷ്‌ണതരംഗമായി പ്രഖ്യാപിക്കുക. അതേസമയം, എൽനിനോ പ്രതിഭാസത്തിന്റെ ശക്‌തി കുറയുന്നതിനാൽ അടുത്ത മാസം മുതൽ ചൂട് കുറഞ്ഞേക്കും.

Most Read| അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; അറസ്‌റ്റ് നിയമപരമെന്ന് ഹൈക്കോടതി, ഹരജി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE