ഇന്ത്യ-ജിസിസി പങ്കാളിത്തം ശക്‌തമാക്കാൻ ‘കൊച്ചി ഡയലോഗ് 2026’

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്യും. രണ്ടാമത് എഡിഷനിൽ ആറ് ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും പ്രതിനിധികൾ പങ്കെടുക്കും.

By Senior Reporter, Malabar News
Kochi Dialogue

കൊച്ചി: ഇന്ത്യ-ജിസിസി നയതന്ത്ര ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകുന്ന അന്താരാഷ്‌ട്ര സമ്മേളനം ‘കൊച്ചി ഡയലോഗ് 2026’, നവംബർ 18 മുതൽ 20 വരെ താജ് വിവാന്ത ഹോട്ടലിൽ നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് നവംബർ 18ന് സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള അംബാസഡർമാർ, നയതന്ത്രജ്‌ഞർ, ഉന്നത ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ ഇന്ത്യയിൽ നിന്നും ജിസിസിയിൽ നിന്നുമുള്ള സർക്കാർ പ്രതിനിധികൾ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, പൊതുനയ വിദഗ്‌ധർ എന്നിവർ സമ്മേളനത്തിന്റെ ഭാഗമാകും.

വിദേശകാര്യ മന്ത്രാലയത്തിന് (MEA) കീഴിലുള്ള പോളിസി പ്‌ളാനിംഗ് ആൻഡ് റിസർച്ച് (PP&R) ഡിവിഷനുമായി സഹകരിച്ച് കൊച്ചിയിലെ സെന്റർ ഫോർ പബ്‌ളിക് പോളിസി റിസർച്ച് (CPPR) ആണ് ഈ ത്രിദിന ഫോറം സംഘടിപ്പിക്കുന്നത്. ഇന്ത്യയും ജിസിസിയും തമ്മിലുള്ള പൊതുവായ മുൻഗണനകളെക്കുറിച്ചും പ്രായോഗിക സഹകരണ സാധ്യതകളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് സമ്മേളനം വഴിയൊരുക്കും.

“ടുവേർഡ്‌സ് ആൻ ഇന്നൊവേറ്റീവ് ആൻഡ് ഇന്റഗ്രേറ്റഡ് ഇന്ത്യ-ജിസിസി പാർട്‌ണർഷിപ്പ്” (Towards an Innovative and Integrated India–GCC Partnership, നൂതനവും സംയോജിതവുമായ ഇന്ത്യ-ജിസിസി പങ്കാളിത്തം) എന്ന പ്രമേയത്തിലാണ് കൊച്ചി ഡയലോഗ് നടക്കുന്നത്. പരമ്പരാഗത വ്യാപാര ബന്ധങ്ങൾക്കപ്പുറം ഇരുപക്ഷത്തിനും പൊതുതാൽപര്യമുള്ള പ്രധാന മേഖലകളിൽ സഹകരണം, നിക്ഷേപം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവ ഉറപ്പാക്കുന്നതിലാണ് ഈ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Most Read| ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി നിത്യ രാമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE