മീനങ്ങാടി വിനോദയാത്ര വിവാദം; വിദ്യാർഥികളെ അധിക്ഷേപിച്ചതിൽ പോക്‌സോ കേസ്

മീനങ്ങാടി യുഡിഎഫ് നേതൃത്വം നൽകിയ പരാതിയിലാണ് നടപടി.

By Senior Reporter, Malabar News
Malabarnews_cyber crime
Representational image

വയനാട്: മീനങ്ങാടി സ്‌കൂളിലെ വിനോദയാത്രാ വിവാദത്തെ തുടർന്ന് വിദ്യാർഥികളെ സാമൂഹിക മാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് പോക്‌സോ കേസ് എടുത്ത് സൈബർ പോലീസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നൽകിയ പരാതിയിലാണ് നടപടി. ഐടി ആക്‌ടും പോക്‌സോ വകുപ്പുകളും ചേർത്താണ് കേസെടുത്തത്.

18 വയസിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപിച്ചതിന് ബിഎൻഎസ് 79, ഐടി ആക്‌ട് 67B, പോക്‌സോ ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കുട്ടികൾക്കെതിരെ മോശം കമന്റ് ഇട്ടവരും പോസ്‌റ്റ് ഇട്ടവരും കുടുങ്ങും. അധിക്ഷേപ പരാമർശം നടത്തിയ ഫേസ്ബുക്ക് അക്കൗണ്ടുകൾ സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ടും വിനോദയാത്രയ്‌ക്കിടെ ഹൈദരാബാദിലെ ബാർ റസ്‌റ്റോറന്റിലേക്ക് കയറി പോകുന്നതും പുറത്തേക്ക് ഇറങ്ങിവരുന്നതുമായ ദൃശ്യങ്ങൾ യുഡിഎഫ് മീനങ്ങാടി നേതൃത്വം പുറത്തുവിട്ടത്. ഈ ദൃശ്യങ്ങൾ സഹിതമാണ് പോലീസിന് പരാതി നൽകിയത്. പ്രിൻസിപ്പൽ മദ്യപിച്ചു എന്ന് തെളിയിക്കാനല്ല, കുട്ടികളുടെ ആരോപണം ശരിയായിരുന്നു എന്ന് തെളിയിക്കാനാണ് ദൃശ്യങ്ങൾ എന്നായിരുന്നു വിശദീകരണം.

ഹൈദരാബാദ് പഠനയാത്രക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ടും മദ്യപിച്ചെന്ന വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മീനങ്ങാടി സ്‌കൂളിന് മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.

Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE