തിരുവനന്തപുരം: സംസ്‌ഥാനത്തെ ജിഎൻഎ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്ത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ തീർത്തും വസ്‌തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാന താൽപ്പര്യം മുൻനിർത്തി മാത്രമാണ് ഫയലുകളിൽ തീരുമാനം എടുത്തത്. യൂണിറ്റിന് 12.40 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഹിമാചൽ പ്രദേശ് അധികാരികൾ കെഎസ്ഇബിക്ക് ഉറപ്പ് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. കെഎസ്ഇബിക്ക് പോലും ലഭിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കുന്ന ഇത്തരമൊരു പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഹിമാചലിൽ പ്രപ്പോസലിനെ ന്യായീകരിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്. ജിഎൻഎ ഉൽപ്പാദന കമ്പനിയല്ലെന്ന് ആരോപിക്കുന്ന പിണറായി വിജയൻ, മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ കമ്പനിയിൽ നിന്ന് പലതവണ വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന കാര്യവും സതീശൻ ഓർമിപ്പിച്ചു.
സംസ്‌ഥാനത്ത് നിലവിൽ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് കെഎസ്ഇബി ചെയർമാനാണ് സർക്കാരിനെ അറിയിച്ചത്. ജിഎൻഎയ്ക്ക് 3.50 രൂപ അധികമായി നൽകേണ്ടി വരുമെങ്കിൽ, ഹിമാചലിൽ നിന്ന് വൈദ്യുതി എത്തിക്കാൻ യൂണിറ്റ് ഒന്നിന് 9.50 രൂപയോളം നൽകേണ്ടി വരുമെന്ന് ഫയലുകൾ വ്യക്‌തമാക്കുന്നു.
വൈദ്യുതി മന്ത്രി തന്നെയാണ് തീരുമാനം തേടി ഫയൽ മുഖ്യമന്ത്രിക്ക് അയച്ചതെന്നും അല്ലാതെ മുഖ്യമന്ത്രി സ്വമേധയാ ഫയൽ വിളിച്ചു വരുത്തിയതല്ലെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി. ഉദ്യോഗസ്‌ഥർ മുന്നിൽ കൊണ്ടുവന്ന വയ്‌ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!


































