Mon, Sep 25, 2023
40.8 C
Dubai

ഊരാളുങ്കൽ സൊസൈറ്റിയിൽ 82% ഓഹരിയും സര്‍ക്കാരിന്റേത്; കേരളം സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും (Government owns 82% stake in Uralungal Society) സംസ്‌ഥാന സര്‍ക്കാരിൽ നിക്ഷിപ്‌തമാണെന്ന് വ്യക്‌തമാക്കി കേരളം സുപ്രീം കോടതിയില്‍...

മരിച്ചതാരെന്ന് മനസിലായില്ല; എന്റെ വീഴ്‌ചയിൽ ഖേദിക്കുന്നു; കെ സുധാകരൻ

തിരുവനന്തപുരം: സംവിധായകൻ കെജി ജോർജിന്റെ വിയോഗത്തിൽ ആളെ തിരിച്ചറിയാതെ നടത്തിയ പ്രതികരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെജി ജോർജാണ് മരിച്ചതെന്നു ചോദ്യത്തിൽനിന്നു മനസിലായിരുന്നില്ലെന്നും ഒരുപാട് രാഷ്‌ട്രീയ ചോദ്യങ്ങൾക്കിടയിൽ...

കരുവന്നൂർ കള്ളപ്പണക്കേസ്: കെട്ടിടങ്ങൾ വാങ്ങിയതിലും ദുരൂഹത

തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ (Karuvannur black money case) പുതിയ വെളിപ്പെടുത്തൽ. ഇഡിയുടെ അന്വേഷണ നിഴലിലുള്ള സഹകരണ ബാങ്കുകളിലൊന്നിന്റെ പ്രസിഡണ്ടും പ്രമുഖ സിപിഎം നേതാവും ചേർന്നു മുളങ്കുന്നത്തുകാവ് മേഖലയിൽ ബഹുനില കെട്ടിടം വാങ്ങിയെന്ന്...

‘സഹകരണ മേഖലയെ തകർക്കാൻ ശ്രമം, നിക്ഷേപകർക്ക് പണം നഷ്‌ടമാകില്ല’; മുഖ്യമന്ത്രി

കണ്ണൂർ: സഹകരണ മേഖലയെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപം നഷ്‌ടമാകുമെന്ന ആശങ്കയിലാണ് പലരും ഉള്ളത്. ഇത് മനഃപൂർവം ചിലർ ഉണ്ടാക്കിയെടുത്ത തെറ്റിദ്ധാരണയാണ്. സഹകരണ മേഖലയിൽ പണം നിക്ഷേപിച്ച...

‘ജോർജ് നല്ലൊരു പൊതുപ്രവർത്തകൻ’; ആളുമാറി പ്രതികരിച്ചു സുധാകരൻ- പിന്നാലെ ട്രോളുകൾ

കോട്ടയം: പ്രശസ്‌ത ചലച്ചിത്രകാരൻ കെജി ജോർജിന്റെ വിയോഗത്തെ കുറിച്ചുള്ള ചോദ്യത്തോട് ആളുമാറി പ്രതികരിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പൊങ്കാല. 'ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്‌ട്രീയ പ്രവർത്തകനുമായിരുന്നു' എന്നാണ്...

‘മലയാള സിനിമക്ക് നികത്താനാവാത്ത നഷ്‌ടം’; കെജി ജോർജിനെ അനുസ്‌മരിച്ചു മുഖ്യമന്ത്രി

കൊച്ചി: അന്തരിച്ച സംവിധാകൻ കെജി ജോർജിനെ അനുസ്‌മരിച്ചു രാഷ്‌ട്രീയ-സിനിമാ- സാംസ്‌കാരിക കേരളം. മലയാള സിനിമക്ക് നികത്താനാവാത്ത നഷ്‌ടമാണ് കെജി ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ...

പ്രശസ്‌ത സംവിധായകൻ കെജി ജോർജ് അന്തരിച്ചു; കാലത്തിന് മുൻപേ സഞ്ചരിച്ച പ്രതിഭ

കൊച്ചി: പ്രശസ്‌ത സംവിധായകൻ കെജി ജോർജ് (78) അന്തരിച്ചു. കൊച്ചി കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ മലയാള സിനിമക്ക് പുതിയ...

കാവേരി നദീജല തർക്കം; പ്രതിഷേധം ശക്‌തം- ബെംഗളൂരുവിൽ 26ന് ബന്ദ്

ബെംഗളൂരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കർഷക, കന്നഡ അനുകൂല സംഘടനകൾ ബെംഗളൂരു നഗരത്തിൽ ഈ മാസം 26ന് ബന്ദിന് ആഹ്വാനം ചെയ്‌തു. 15ഓളം സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ബന്ദിനോടനുബന്ധിച്ചു വൻ പ്രതിഷേധ...
- Advertisement -