ഇന്ത്യയുടെ കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹം; ഇൻസാറ്റ്‌ 3ഡിഎസ് വിക്ഷേപണം ഇന്ന്

കാലാവസ്‌ഥാ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.

By Trainee Reporter, Malabar News
INSAT-3DS
INSAT-3DS
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയുടെ അത്യാധുനിക കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ്‌ 3ഡിഎസ് വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്ററിൽ നിന്ന് വൈകിട്ട് 5.35നാണ് വിക്ഷേപണം നടക്കുക. ജിഎസ്‌എൽവി എഫ്-17 ആണ് വിക്ഷേപണ വാഹനം. കാലാവസ്‌ഥാ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.

കാട്ടുതീ വരെ തിരിച്ചറിയാനും മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇൻസാറ്റ്‌ 3ഡിഎസ് നൽകുന്ന വിവരങ്ങളിലൂടെ സാധിക്കും. ജിഎസ്എൽവിയുടെ 16ആം ദൗത്യമാണിത്. ഉപഗ്രഹത്തിന് 2,274 കിലോഗ്രാം ഭാരമുണ്ട്. നിർമാണ, വിക്ഷേപണ ചിലവ് 480 കോടി രൂപയാണ്. വെള്ളിയാഴ്‌ച ഉച്ചക്ക് 2.05ന് 27.5 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ തുടങ്ങിയിരുന്നു. കൗണ്ട്ഡൗൺ പൂർത്തിയാവുന്നതോടെ റോക്കറ്റിന്റെ അവസാനവട്ട സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കും.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE