രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമോ? കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന്

അമേഠിയിൽ നിന്ന് മേയ് ആദ്യം രാഹുൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് മണ്ഡലത്തിലെ ചില പ്രാദേശിക നേതാക്കൾ അവകാശപ്പെടുന്നുണ്ട്. മേയ് 20നാണ് തിരഞ്ഞെടുപ്പ്.

By Trainee Reporter, Malabar News
Gandhis Will Offer Resignation At Top Congress Meet Tomorrow
Ajwa Travels

ന്യൂഡെൽഹി: യുപിയിലെ അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്‌ബറേലിയിൽ പ്രിയങ്ക ഗാന്ധിയും കളത്തിലിറങ്ങുമോയെന്ന് ഇന്നറിയാം. കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നിർണായക യോഗം ഇന്ന് ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്. രാഹുലും പ്രിയങ്കയും മൽസരിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ശക്‌തമായ ആവശ്യമെന്ന് നേതാക്കൾ പറയുന്നു.

പ്രിയങ്ക ഗാന്ധി ഇതുവരെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. രാഹുലിന്റെ വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അമേഠിയുടെ കാര്യത്തിൽ ഇനി തീരുമാനം വൈകില്ലെന്നാണ് വിവരം. അമേഠിയിൽ നിന്ന് മേയ് ആദ്യം രാഹുൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് മണ്ഡലത്തിലെ ചില പ്രാദേശിക നേതാക്കൾ അവകാശപ്പെടുന്നുണ്ട്. മേയ് 20നാണ് തിരഞ്ഞെടുപ്പ്.

ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയിൽ രാഹുൽ തന്നെ മൽസരിക്കണമെന്ന് യുപി പിസിസി മുന്നേ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത്തവണ രാഹുൽ മൽസരിച്ചില്ലെങ്കിൽ മണ്ഡലം എന്നന്നേക്കുമായി കോൺഗ്രസിന് നഷ്‌ടമാകുമെന്നാണ് നേതാക്കളുടെ വാദം. 2004 മുതൽ അമേഠിയിൽ ജയിച്ചുവന്ന രാഹുൽ 2019ൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയോട് തോറ്റിരുന്നു. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെയാണ് റായ്‌ബറേലിയിൽ പ്രിയങ്ക മൽസരിക്കണമെന്ന ആവശ്യം ഉയർന്നത്.

Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE