തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം. ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിലും താപനില ഉയരും.
ഇന്നും നാളെയും പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്‌ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര, മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും ഈർപ്പമുള്ള കാലാവസ്‌ഥക്കും സാധ്യതയുണ്ട്.
Most Read| താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്; പൊലിഞ്ഞത് 22 ജീവനുകൾ- തേങ്ങലടങ്ങാതെ ഉറ്റവർ