സർക്കാർ രൂപീകരണം; നെതന്യാഹുവിന്റെ പാർട്ടിയെ ചർച്ചയ്‌ക്ക്‌ ക്ഷണിച്ച് ഐസൻകോട്ട്

രാജ്യത്ത് വിശാലമായ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ആത്‌മാർഥമായ ശ്രമത്തിന്റെ ഭാഗമാണ് ക്ഷണമെന്നാണ് യാഷർ പാർട്ടി പ്രസ്‌താവനയിൽ അറിയിച്ചത്.

By Senior Reporter, Malabar News
benjamin nethanyahu and gadi eisenkot
ഗാദി ഐസൻകോട്ട്, ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ പാർട്ടിയായ ലികുഡിനെ ചർച്ചയ്‌ക്ക്‌ ക്ഷണിച്ച് ഗാദി ഐസൻകോട്ട്. ഇന്ന് മുതൽ ചർച്ചകൾ ആരംഭിക്കാനാണ് തീരുമാനം. ഐസൻകോട്ടിന്റെ പാർട്ടിയായ യാഷറാണ് ലികുഡ് പ്രതിനിധികളെ ചർച്ചയ്‌ക്ക്‌ ക്ഷണിച്ചത്.

രാജ്യത്ത് വിശാലമായ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ആത്‌മാർഥമായ ശ്രമത്തിന്റെ ഭാഗമാണ് ക്ഷണമെന്നാണ് യാഷർ പാർട്ടി പ്രസ്‌താവനയിൽ അറിയിച്ചത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി ലികുഡ് പ്രതിനിധികളുമായി തുടർച്ചയായ ചർച്ചകൾ നടത്താൻ പാർട്ടിയുടെ ചർച്ചാ സംഘത്തിന് ഐസൻകോട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്‌ച ഇരു പാർട്ടികളും പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. സഖ്യസർക്കാർ രൂപീകരിക്കുന്നതിൽ ആത്‌മാർഥതയില്ലെന്ന് ഇരുപക്ഷവും പരസ്‌പരം ആരോപിക്കുകയും ചെയ്‌തു. പ്രതിപക്ഷത്തിന്റെ നിയമനിർമാണ നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്നും അറബ് പാർട്ടികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നും ലികുഡ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പങ്കാളിയാകില്ലെന്ന് ഐസൻകോട്ട് നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ, നെതന്യാഹുവിന്റെ പാർട്ടിയിലെ മറ്റു അംഗങ്ങളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കുന്നതിനോട് ആദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐസൻകോട്ട് പ്രധാനമന്ത്രിയാകുന്ന സാഹചര്യത്തിൽ ലികുഡ് അംഗങ്ങളുമായി സഖ്യമുണ്ടാക്കുന്നതാണ് പരിഗണനയിലുള്ള സാധ്യത.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE