ന്യൂഡെൽഹി: ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്ന വിസ ഫ്രീ സൗകര്യം അവസാനിപ്പിക്കാനൊരുങ്ങി മലേഷ്യ. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ജനുവരി ഒന്നുമുതൽ വിസ നിർബന്ധമാണെന്ന് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് (ജെഐഎം) വ്യക്തമാക്കി. ഡിസംബർ ഒന്നുമുതൽ മൈ വിസ പോർട്ടലിലൂടെ അപേക്ഷ നൽകാം.
നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് 30 ദിവസം വിസയില്ലാതെ മലേഷ്യൻ യാത്ര അനുവദിച്ചിരുന്നു. എത്തുന്നതിന് മൂന്ന് ദിവസം മുൻപ് മലേഷ്യ ഡിജിറ്റൽ അറൈവൽ കാർഡിന് രജിസ്റ്റർ ചെയ്താൽ മതിയായിരുന്നു. കഴിഞ്ഞ 17ന് ജെഐഎം നോട്ടീസ് അനുസരിച്ച് വിസ അപേക്ഷയിലെ തീരുമാനം എന്തായാലും പ്രോസസിങ് ഫീസ് തിരികെ ലഭിക്കില്ല.
സഞ്ചാരികൾ മെഡിക്കൽ കവറേജ് എടുക്കണമെന്നും തദ്ദേശീയരല്ലാത്തവർക്ക് മെഡിക്കൽ സേവനങ്ങൾക്ക് നിരക്ക് ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മലേഷ്യ ഉൾപ്പടെയുള്ള ആസിയാൻ രാജ്യങ്ങളിലെ വിനോദസഞ്ചാരികൾക്ക് സൗജന്യ ഇ-വിസ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യക്കാർക്ക് തിരിച്ചടിയാകുന്ന തീരുമാനം മലേഷ്യ നടപ്പാക്കുന്നത്.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത



































