കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് തോക്ക്

കാട്ടിപ്പള്ളത്ത് കെ മൊയ്‌തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്.

By Senior Reporter, Malabar News
Shot Dead in kasargod
ഹൈദർ അലി

കാസർഗോഡ്: ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു. കാട്ടിപ്പള്ളത്ത് കെ മൊയ്‌തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.10ന് വീട്ടിൽ നിന്ന് 100 മീറ്റർ അകലെ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

ഹൈദർ സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ നിലയിൽ കിടക്കുന്നത് സുഹൃത്താണ് കണ്ടത്. ഉടൻ തന്നെ സുഹൃത്ത് ഹൈദറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്‌ഥിരീകരിച്ചു. ആദൂർ പോലീസ് സ്‌ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നായാട്ടിനായി ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് കണ്ടെത്തിയത്.

ഇതിൽ നിന്ന് കവിളിൽ വെടിയേറ്റതായും പോലീസ് കണ്ടെത്തി. മരണകാരണം വെടിയേറ്റതാണെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തായിരുന്ന ഹൈദർ അലി അവധിക്കായി നാട്ടിൽ എത്തിയതായിരുന്നു. നായാട്ടിനായി പുറപ്പെട്ടതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നായാട്ടിനായി ഉപയോഗിക്കുന്ന തോക്കിൽ മുഴുവൻ തിര നിറച്ചിരുന്നതായാണ് പോലീസ് പറയുന്നത്.

Most Read| മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം; ശബരിമല ഇന്ന് തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE