ചാല സ്വർണക്കവർച്ച; ക്വട്ടേഷൻ നൽകിയത് 25 ലക്ഷത്തിന്, പിന്നിൽ ബിസിനസ് കുടിപ്പക

മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവർച്ചയുടെ പദ്ധതി തയ്യാറാക്കിയത്.

By Senior Reporter, Malabar News
chala gold robbery case

തിരുവനന്തപുരം: ചാല സ്വർണക്കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്‌ത തട്ടിപ്പെന്ന് സ്‌ഥിരീകരണം. കവർച്ചയ്‌ക്കായി 25 ലക്ഷം രൂപയ്‌ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവർച്ചയുടെ പദ്ധതി തയ്യാറാക്കിയത്.

കവർച്ചയ്‌ക്ക് തലേദിവസം പ്രതികൾ സംഭവസ്‌ഥലത്തെത്തി റിഹേഴ്‌സലും നടത്തിയെന്നാണ് പോലീസ് പറയുന്നത്. 25 ലക്ഷം രൂപയ്‌ക്കാണ് ക്വട്ടേഷൻ നൽകിയതെന്നും അതിൽ നാലുലക്ഷം കൈമാറിയെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബിസിനസ് കുടിപ്പകയാണ് കവർച്ചയ്‌ക്ക് പിന്നിൽ. നന്ദകുമാറും ജയറാമും അമോലുമെല്ലാം സ്വർണം കച്ചവടം ചെയ്യുന്നവരാണ്.

പക്ഷേ, നന്ദകുമാർ സ്വർണം കൊണ്ടുവരുന്ന ആളുകൾക്ക് മറ്റുള്ളവർ നൽകുന്നതിനേക്കാൾ കുറച്ചുകൂടി തുക അധികം നൽകി കച്ചവടം കൂടുതൽ പിടിക്കുകയും, അദ്ദേഹത്തിന്റെ കച്ചവടത്തിൽ വലിയ തോതിലുള്ള വളർച്ച ഉണ്ടാവുകയും ചെയ്‌തു. സ്വർണം വിൽക്കാൻ വരുന്നവരും ചെറുകിട ജ്വല്ലറികളും നന്ദകുമാറിനെ കൂടുതൽ ആശ്രയിക്കുന്നു എന്നുള്ള പ്രശ്‌നവും ഉയർന്നിരുന്നു.

ഇതോടെയാണ് കുടിപ്പക രൂപപ്പെട്ടത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ക്വട്ടേഷൻ നൽകിക്കൊണ്ട് നന്ദകുമാറിനെ ആക്രമിക്കാനും സ്വർണം തട്ടിയെടുക്കാനും പദ്ധതിയിട്ടത്. സംഭവത്തിന് രണ്ടുദിവസം മുൻപും മോഷണശ്രമം നടന്നിരുന്നു. അന്ന് ജ്വല്ലറി ഉടമ നന്ദകുമാർ നേരത്തെ കട പൂട്ടി ഇറങ്ങിയാൽ ശ്രമം വിജയിച്ചില്ല.

പിന്നീടുള്ള ദിവസങ്ങളിൽ നിരീക്ഷണം തുടർന്നു. നന്ദകുമാർ കടയിൽ നിന്ന് ഇറങ്ങുന്ന സമയം, പതിവായി വീട്ടിലേക്ക് പോകുന്ന വഴി, സിസിടിവി ക്യാമറയില്ലാത്ത മേഖല എന്നിവയെല്ലാം പ്രതികൾ ശ്രദ്ധിച്ചിരുന്നു. മാളവിക ജ്വല്ലറി ഉടമ ജയറാമിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Most Read| കള്ളുഷാപ്പിൽ സോഫിയുടെ ‘ചിയേഴ്‌സ്’; ആശ്രിതനിയമനം രണ്ടുവർഷം നീണ്ട പോരാട്ടത്തിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE