എൽപിഎസ്‌ടി സമരം; മുഖ്യമന്ത്രിയുടെ ഇടപെടൽ, ചർച്ചയ്‌ക്ക്‌ തയ്യാറെന്ന് സർക്കാർ

അതേസമയം, ഐസിയുവിൽ തുടരുന്ന സമരനേതാവ് വളർമതിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.

By Senior Reporter, Malabar News
VD Satheesan_

തിരുവനന്തപുരം: സമരം ചെയുന്ന എൽപിഎസ്‌ടി റാങ്ക് ഹോൾഡർമാരുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് സർക്കാർ. സമരക്കാർ സന്നദ്ധരായാൽ ചർച്ച നടത്താമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. റാങ്ക് പട്ടികയിലെ നിയമനം ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്‌ടി സമരം ആരംഭിച്ചത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും നിരാഹാരം തുടരുന്ന സമരനേതാവ് വളർമതിയുടെ ആരോഗ്യനില പരിശോധിക്കാനായി നേരത്തെ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെ സമരക്കാർ പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിദ്യാഭ്യാസ മന്ത്രിയോ ചർച്ചയ്‌ക്ക്‌ തയ്യാറായേക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ. എന്നാൽ, ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് സർക്കാർ ഔദ്യോഗികമായി സമരക്കാരെ അറിയിച്ചിട്ടില്ല.

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്‌ക്കണമെന്ന ആവശ്യമാണ് ചർച്ചയിലെ കീറാമുട്ടി. ഇത് അംഗീകരിക്കാം സർക്കാർ ഇപ്പോഴും തയ്യാറല്ല. ഈ സാഹചര്യത്തിൽ ഏത് തരത്തിലുള്ള ഒത്തുതീർപ്പ് ഫോർമുലയാണ് സമരം അവസാനിപ്പിക്കാനായി കൊണ്ടുവരിക എന്നത് അവ്യക്‌തമാണ്.

അതേസമയം, ഐസിയുവിൽ തുടരുന്ന വളർമതിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇന്ന് മെഡിക്കൽ ബോർഡിലെ ഡോക്‌ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് വളർമതി സന്നദ്ധയായിട്ടില്ല.

എൽപി സ്‌കൂൾ റാങ്ക് ലിസ്‌റ്റിന്റെ കാലാവധി തീരാറായിട്ടും മതിയായ നിയമനങ്ങൾ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി വളർമതി തലമുണ്ഡനം ചെയ്‌ത്‌ അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിച്ചത്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE