കോഴിക്കോട്: മൊകേരിയിൽ 106 ഗ്രാം എംഡിഎംഎയുമായി ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മൊകേരി മാവുള്ളചാലിൽ പ്രദീപൻ (52) ആണ് കുറ്റ്യാടി പോലീസിന്റെയും ഡാൻസാഫ് ടീമിന്റെയും പിടിയിലായത്. രാത്രിയിൽ നടത്തിയ സംയുക്‌ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മൊകേരി കോളേജ് റോഡിൽ വെച്ച് നടത്തിയ പരിശോധനയിലാണ് പ്രദീപന്റെ കൈയിൽ നിന്ന് രണ്ടുഗ്രാം എംഡിഎംഎ പിടികൂടിയത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ 104 ഗ്രാം കൂടി കണ്ടെടുക്കുകയായിരുന്നു. സംസ്‌ഥാനത്ത് ലഹരിമരുന്ന് കടത്തലിനും വിൽപ്പനയ്‌ക്കും എതിരെ പോലീസും ഡാൻസാഫ് ടീമും ശക്‌തമായ പരിശോധനകൾ തുടരുന്നതിനിടെയാണ് വൻ ലഹരിശേഖരം പിടികൂടിയത്.
Most Read| പിടി ഉഷയ്‌ക്ക് ആശ്വാസം; ഐസ് ഹോക്കി വഴിയുള്ള നാമനിർദ്ദേശം അംഗീകരിച്ചു

































