പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. വീഴ്‌ച വരുത്തിയ രണ്ട് ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്‌സുമാരെ സസ്‌പെൻഡ് ചെയ്‌തു.
പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾക്കാണ് ഇരുവരും കാലാവധി കഴിഞ്ഞ് ഒരുമാസം പിന്നിട്ട പാരസെറ്റമോൾ സിറപ്പ് നൽകിയത്. കഴിഞ്ഞ ബുധനാഴ്‌ച ആയിരുന്നു സംഭവം. പരാതി പറഞ്ഞപ്പോൾ മരുന്ന് മാറ്റി നൽകിയതായും രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ഏഴോളം പേർ മരുന്ന് തിരികെ നൽകിയതായാണ് കണ്ടെത്തൽ, ഒരു വയസിന് മുമ്പുള്ള വാക്‌സിൻ എടുക്കാൻ വന്ന കുഞ്ഞുങ്ങൾക്കാണ് മരുന്ന് നൽകിയത്.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം



































