തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി. പുതിയ എക്സൈസ് കമ്മീഷണറായി ഡോ. കാർത്തികേയൻ എസ് ഐഎസിനെ നിയമിച്ചു. എംജി രാജമാണിക്യമാണ് പുതിയ തദ്ദേശ വകുപ്പ് സെക്രട്ടറി. ഡി ബാലമുരളിക്ക് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പിന്റെ ചുമതലയും നൽകി.
വിവിധ വകുപ്പുകളിലായി നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ ചുമതലകൾ നൽകിയും സർക്കാർ ഉത്തരവിറക്കി. കാർത്തികേയന് ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ടിവി സുഭാഷിനെ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.
ശർമ മേരി ജോർജിനെ കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ അധിക ചുമതലയും നൽകി. പ്രശാന്ത് ഐഎഎസ് നിലവിലെ കെഎസ്ഇബി ചെയർമാൻ ചുമതലയ്ക്ക് പുറമെ മൃഗശാല, മ്യൂസിയം ഉൾപ്പടെയുള്ള വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിക്കും.
സുഹാസ് ഐഎഎസിനെ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായും സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. അബ്ദുൽ നാസർ ഐഎഎസിന് പാർലമെന്ററികാര്യ വകുപ്പിൽ അഡീഷണൽ സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി ചുമതലകളും നൽകിയിട്ടുണ്ട്.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി



































