ചേരാനല്ലൂർ അപകടം; ജാമ്യം അനുവദിച്ചതിൽ ഹരജി, 17കാരന് നോട്ടീസയച്ച് ഹൈക്കോടതി

17കാരന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്‌തുള്ള ജയബാലകൃഷ്‌ണന്റെ മകൾ ആർജെ ഭദ്രകീർത്തി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.

By Senior Reporter, Malabar News
high court

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ സർക്കാരിനും കാറോടിച്ചിരുന്ന 17കാരനും നോട്ടീസയച്ച് ഹൈക്കോടതി. 17കാരന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്‌തുള്ള ജയബാലകൃഷ്‌ണന്റെ മകൾ ആർജെ ഭദ്രകീർത്തി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി. ജസ്‌റ്റിസ്‌ സി. ജയചന്ദ്രനാണ് നോട്ടീസ് അയച്ചത്.

ഹരജി അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും. ഒക്‌ടോബർ 25ന് പുലർച്ചെ ആയിരുന്നു 17 കാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്‌ണൻ മരിച്ചത്. ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. കേസിൽ നരഹത്യ കുറ്റത്തിനുള്ള ബിഎൻഎസ് 105ആം വകുപ്പടക്കം ചുമത്തിയിരുന്നു.

എന്നാൽ, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡും പിന്നീട് അഡീഷണൽ സെഷൻസ് കോടതിയും പ്രതിക്ക് ജാമ്യം അനുവദിച്ചെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് 2015ലെ സെക്ഷൻ 12 പ്രകാരമുള്ള വ്യവസ്‌ഥകൾക്ക് വിരുദ്ധമാണ് ഈ ജാമ്യ ഉത്തരവെന്നും ഇത് നീതിയുടെ നിഷേധമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.

പ്രായപൂർത്തിയാകാത്ത വ്യക്‌തിക്ക്‌ ജാമ്യം നൽകിയ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.

അതേസമയം, 17കാരന്റെ പിതാവും വാഹന ഉടമയുമായ ഇരിങ്ങാലക്കുട മോട്ടോർ ആക്‌സിഡന്റ് ക്ളയിംസ് ട്രൈബ്യൂണൽ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്‌ജി റിനോ ഫ്രാൻസിസ് സേവ്യർ ഇന്ന് മുതൽ കോടതിയിൽ സിറ്റിങ് ആരംഭിക്കും. അപകടത്തിനുശേഷം അദ്ദേഹം കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE