ദുബായ്: യുഎഇയിലെ ഫുജൈറയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. നിരവധിപ്പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമായിരുന്നു അപകടം.
ഇന്ന് പുലർച്ചെയാണ് അപകടമെന്ന് ഫുജൈറ പോലീസ് അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണമോ കൂടുതൽ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഫുജൈറ പോലീസ് ജനറൽ കമാൻഡ് പ്രതികരിച്ചു.
മരിച്ച മലയാളികൾ മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ദിഖിന്റെ മക്കളും പേരക്കുട്ടിയുമാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. അപകടത്തിന്റെ കാരണവും സാഹചര്യങ്ങളും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും നിശ്ചിത വേഗപരിധി മറികടക്കരുതെന്നും വാഹനങ്ങൾ സുരക്ഷിത അകലം പാലിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































