ചരിത്ര മെഡൽ നേടി ദിന അഹമ്മദ്; സൗദി കായിക ചരിത്രത്തിലെ പുതിയ അധ്യായം

ഏഷ്യൻ ഗെയിംസിൽ കരാട്ടെ വനിതകളുടെ 68 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ ദിന, സീനിയർ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ സൗദി വനിതയെന്ന ചരിത്രം കുറിച്ചു.

By Senior Reporter, Malabar News
Dina Ahmed
ദിന അഹമ്മദ് / Image Courtesy: SaudiGazette / Image Cropped by Team MN

റിയാദ്: സൗദി അറേബ്യയുടെ രാജ്യാന്തര കായിക ചരിത്രത്തിൽ പുതിയ നാഴികക്കല്ലായി ദിന അഹമ്മദ്. ഏഷ്യൻ ഗെയിംസിൽ കരാട്ടെ വനിതകളുടെ 68 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ ദിന, സീനിയർ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ സൗദി വനിതയെന്ന ചരിത്രം കുറിച്ചു.

നേപ്പാളിന്റെ അരുക ഗുരുങ്ങിനെതിരായ പോരാട്ടത്തിൽ ദിന തുടക്കത്തിൽ 0-3ന് പിന്നിലായിരുന്നു. എന്നാൽ, ശക്‌തമായ തിരിച്ചുവരവിലൂടെ മൽസരം 8-7ന് സ്വന്തമാക്കി ചരിത്ര മെഡൽ ഉറപ്പിച്ചു. ഇതോടെ ഏഷ്യൻ ഗെയിംസിലെ സൗദി വനിതകളുടെ ആദ്യ മെഡലെന്ന നേട്ടവും ദിന അഹമ്മദ് സ്വന്തമാക്കി.

പുരുഷൻമാരുടെ 60 കിലോഗ്രാം കരാട്ടെയിൽ സൗദിയുടെ സൗദ് അൽ ബഷീറും വെങ്കലം നേടി. നേപ്പാളിന്റെ താമാങ്ങിനെ 2-0ന് തോൽപിച്ചാണ് ബഷീർ വെങ്കലം ഉറപ്പിച്ചത്.

Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE